Connect with us

Culture

മൊഹാലി ഏകദിനത്തില്‍ രോഹിത് ശര്‍മ്മക്ക് ഇരട്ട സെഞ്ച്വറി

Published

on

മൊഹാലി:ശ്രീലങ്കക്കെതിരായ മൊഹാലി ഏകദിനത്തില്‍ രോഹിത്ശര്‍മ്മക്ക് ഇരട്ടസെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 208 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ 153ബോളില്‍ 13ബൗണ്ടറികളും 12 സിക്‌സുകളും നേടി. ശിഖര്‍ ധവാന്‍ (68) റണ്‍സും ശ്രേയസ് അയ്യര്‍(88) റണ്‍സും നേടി. രോഹിതിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. തുടക്കം ബുദ്ധിമുട്ടിയെങ്കിലും രോഹിതും ധവാനും ഇന്ത്യന്‍ സ്‌കോര്‍ 100 ലേക്ക് ഉയര്‍ത്തി. പിന്നീട് 67 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് ധവാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 115 ആയിരുന്നു. രോഹിതിനൊപ്പം ശ്രേയസ് അയ്യര്‍ ഇറങ്ങിയതോടെ സ്‌കോര്‍ 213 ലേക്ക് ഉയര്‍ന്നു. 88റണ്‍സെടുത്ത് ശ്രേയസ് മടങ്ങിയപ്പോള്‍ മഹേന്ദ്രസിങ് ധോണി ഏഴും, ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സും നേടി.

kerala

ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്;കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്ന് വി.ഡി.സതീശന്‍

തന്‍റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാള്‍ മോശമായ പരാമര്‍ശം നടത്തിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

Published

on

വര്‍ണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ ഈ വിവരം അറിയിച്ചത്. നിറത്തിന്റെ പേരില്‍ താന്‍ വിമര്‍ശനം നേരിട്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. തന്‍റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാള്‍ മോശമായ പരാമര്‍ശം നടത്തിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

കറുപ്പ് എന്ന നിറത്തിനെ എന്തിനാണ് മോശമായി കാണുന്നതെന്നും അത്രയും മനോഹരമായ നിറമാണെന്നുമാണ് ശാരദ വിവാദ പരാമര്‍ശത്തിന് മറുപടിയായി പോസ്റ്റില്‍ പറയുന്നത്. എന്തായാലും ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കത്തിക്കയറുകയാണ്. വിഷയത്തില്‍ വ്യാപക പിന്തുണയും ശാരദ മുരളീധരന് ലഭിക്കുന്നുണ്ട്.

പോസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് വന്നിരുന്നു. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. എന്നാണ് പ്രതിപക്ഷ നേതാവ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്നും പുരോഗമന വാദികളെന്ന് നമ്മള്‍ മേനി നടിക്കുകയാണെന്നും വി.ഡി.സതീശന്‍ വിഷയത്തില്‍ അഭിപ്രായപ്പെട്ടു.

തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ആദ്യം ഒരു പോസ്റ്റ് ഇട്ടെങ്കിലും വിവാദമാക്കേണ്ട എന്ന് കരുതി പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണെന്ന് ചിലര്‍ തന്നോട് പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് ശാരദ പോസ്റ്റില്‍ പറയുന്നു.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending