Connect with us

News

ഇന്ത്യയെ കായിക വന്‍ശക്തിയാക്കണം: ഡോ. എം.പി.അബ്ദുസ്സമദ് സമദാനി

ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു

Published

on

ഇന്ത്യയെ കായിക വന്‍ശക്തിയാക്കാന്‍ ആവശ്യമായ ആസൂത്രണങ്ങള്‍ക്കും നയരൂപീകരണത്തിനും നിയമനിര്‍മാണത്തിനും സന്നദ്ധമാകണമെന്ന് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു.
ലോക ഫുട്‌ബോളിന്റെ ആഘോഷം മികവോടെ ഖത്തറില്‍ നടക്കുമ്പോള്‍ നമ്മുടെ രാജ്യവും അവിടെ കളിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. അത്തരം ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ സഹായിക്കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കായികസാക്ഷരത മൗലികാവകാശമാക്കണമെന്നും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ വിദ്യാഭ്യാസ ബോര്‍ഡുകളോട് ഓരോ സ്‌കൂള്‍ ദിവസവും 90 മിനിറ്റെങ്കിലും കുട്ടികള്‍ക്ക് കളിക്കാനായി നിജപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്ക് സമര്‍പ്പിക്കുകയുണ്ടായി. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനും സ്‌പോര്‍ട്‌സ് സഹായിക്കും. ഏതൊരു രാജ്യത്തിന്റെയും വികസന അജണ്ടയില്‍ ഇന്ന് സുപ്രധാനപങ്കാണ് കായികരംഗം നിര്‍വ്വഹിച്ചുവരുന്നത്. സ്‌പോര്‍ട്‌സിന് അര്‍ഹിക്കുന്ന പ്രാധാന്യം ബജറ്റില്‍ നല്‍കണം. ജര്‍മ്മനി, ഓസ്‌ട്രേലിയ, നോര്‍വേ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലെ സ്‌പോര്‍ട്‌സ് പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നും അറിയിച്ചു.

ദാരിദ്ര്യം, ഭൗതിക സൗകര്യങ്ങളുടെയും പരിശീലനകോച്ചുമാരുടെയും കുറവ്, ക്രിക്കറ്റിതര ഇനങ്ങളോടുള്ള അവഗണന, രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സംഘടനകളിലെ അഴിമതി തുടങ്ങിയ ഘടകങ്ങള്‍ രാജ്യത്തിന്റെ കായിക പുരോഗതിക്ക് തടസ്സം നില്‍ക്കുകയാണെന്നും പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും, ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യം കായികരംഗത്ത് തദനുസൃതമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ആത്മപരിശോധനയും തിരുത്തലും അനിവാര്യമായിരിക്കുന്നുവെന്ന് ലോക്‌സഭയില്‍ സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചെറുപ്പക്കാരെ സ്‌പോര്‍ട്‌സിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഫുട്‌ബോള്‍ അടക്കമുള്ള വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ അതീവ തല്‍പരരായ ജനങ്ങള്‍ അധിവസിക്കുകയും ഒളിമ്പിക്‌സിലേക്കടക്കം മികവുറ്റ കളിക്കാരെ നല്‍കുകയും ചെയ്ത മലപ്പുറം ജില്ലയില്‍ സ്‌റ്റേഡിയ നിര്‍മാണങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ കായിക പുരോഗതിക്കാവശ്യമായ സാമ്പത്തികസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending