Connect with us

main stories

മാന്ദ്യത്തിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ ഇങ്ങനെ

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്

Published

on

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഔദ്യോഗിമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) മൈനസ് 7.5 ശതമാനമാണ് ജിഡിപി വളര്‍ച്ച. ആദ്യപാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. 2019-20ലെ സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തിന്റെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) ഏഴു ശതമാനം കുറഞ്ഞു. ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ.

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്. ഇന്ത്യയ്ക്ക് പുറമേ, യുകെയാണ് ജിഡിപിയില്‍ മൈനസ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 9.6 ശതമാനം. അയല്‍ രാജ്യമായ ചൈനയുടെ ജിഡിപി വളര്‍ച്ച ഈ പാദത്തില്‍ 4.9 ശതമാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഈസ സാഹിബ്‌ അന്തരിച്ചു

ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനിൽ നടക്കും.

Published

on

കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ (70) ഖത്തറിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത – സാമൂഹിക രംഗത്തും കലാ – സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഈസ.

തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.

ഭാര്യ : നസീമ, മക്കൾ : നൗഫൽ മുഹമ്മദ്‌ ഈസ, നാദിർ ഈസ, നമീർ ഈസ, റജില, മരുമകൻ : ആസാദ്.

Continue Reading

main stories

‘ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’: നെതന്യാഹു

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Published

on

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രാഈല്‍ ആവശ്യപ്പെട്ടത്. എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് നല്‍കിയത്.

വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുക്കൊണ്ട് ഇസ്രാഈല്‍ ആക്രമണം നടത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവെക്കുകയായിരുന്നു. അതേസമയം ഇനിയും നീട്ടി വെച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ അത് തുടരുമെന്നുമാണ് മുന്നറിയിപ്പ്.

ഇന്നലെ ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ്ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ വിട്ടയച്ചിരിക്കണമെന്ന് ഹമാസിനുള്ള മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

അതേസമയം ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച് ജോര്‍ദ്ദാന്‍ രാജാവ് രംഗത്തെത്തിയിരുന്നു.

 

Continue Reading

kerala

കോട്ടയം നഴ്‌സിങിലെ റാഗിങ്: അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി.

Published

on

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെ് അറസ്റ്റ് ചെയ്തു. പിന്നാലെ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി സീനിയേഴ്‌സ് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന കാര്യങ്ങളാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്‌സ് തങ്ങളെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ആരോടും പറഞ്ഞില്ല. പീഡനം സഹിക്കാനാവായെ വന്നപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഞ്ച് വിദ്യാര്‍ത്ഥികളേയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

Trending