Connect with us

india

നാല് വയസുകാരിയെ പീഡിപ്പിച്ച ഒമ്പതും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹാത്രസ് രണ്ടാഴ്ച മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു

Published

on

ലഖ്‌നൗ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പതും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാത്രസിലാണ് സംഭവം. പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തി. ആവശ്യമായ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹാത്രസ് രണ്ടാഴ്ച മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പിഞ്ചു ബാലികക്കെതിരെ പീഡനം നടന്നിരിക്കുന്നത്.

യോഗി സര്‍ക്കാര്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ചെന്നും ക്രിമിനലുകളെ ഒതുക്കിയെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ എല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് തുടര്‍ച്ചയായി നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. ഹാത്രസിലെ പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ യുപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ഭട്കല സ്വകാര്യ ബസില്‍ നിന്ന് 50 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടികൂടി

രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

Published

on

മംഗളൂരു: മുംബൈയില്‍ നിന്ന് ഭട്കലിലേക്കുള്ള സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക വിവരം പ്രകാരം ‘ഇര്‍ഫാന്‍’ എന്ന പേരില്‍ അയച്ച നീല നിറത്തിലുള്ള ബാഗ് പൊലീസ് പരിശോധിച്ചപ്പോള്‍, അതില്‍ നിന്ന് 50 ലക്ഷം രൂപയും 401 ഗ്രാം ഭാരമുള്ള സ്വര്‍ണവളകളും കണ്ടെത്തുകയായിരുന്നു.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാത്തതിനാല്‍ പണവും സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. പോളീസ് ഇന്‍സ്പെക്ടര്‍ ദിവാകറും എസ്.ഐ നവീനും നേതൃത്വം നല്‍കിയ ഓപറേഷനിലാണ് ബസ് പരിശോധന നടന്നത്.

പിടിച്ചെടുത്ത പണവും സ്വര്‍ണവും യഥാര്‍ത്ഥ ഉടമസ്ഥന്‍ സാധുവായ രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കുമെന്നു പൊലീസ് വ്യക്തമാക്കി. അതേസമയം, അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ; മത്സരം ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍

കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം.

Published

on

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. 2026ല്‍ സംഖ്യങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മഹാബലിപുരത്ത് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സല്‍ തീരുമാനം അറിയിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനം ഉണ്ടായത്.

തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അഭിപ്രായങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കരൂര്‍ ദുരന്തത്തിന് പിന്നാലെ പലരീതിയിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിജയ് എഐഡിഎംകെയുമായി സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാറുമായി വിജയ് ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി എന്നരീതിയിലുള്ള അഭ്യൂഹങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.

Continue Reading

india

കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു

ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്.

Published

on

ഫരീദാബാദ്: മുന്‍ കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ തന്നെ തീകൊളുത്തി മരിച്ചു. മഥുര സ്വദേശിയായ ധരംവീര്‍ ആണ് മരിച്ചത്.

ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതിഥികളോട് മോശമായി പെരുമാറിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്ത്രീയുടെ ബന്ധുക്കള്‍ തന്നെയാണ് ധരംവീറിനെ സെക്ടര്‍ 11 പോസ്റ്റിലെ പൊലീസിന് ഏല്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ, ഇയാള്‍ ബാഗില്‍ നിന്ന് പെട്രോള്‍ കുപ്പി എടുത്ത് തീകൊളുത്തുകയായിരുന്നു.

തീ അണച്ച് ധരംവീറിനെ സിവില്‍ ആശുപത്രിയിലും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സ ഫലിച്ചില്ല. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പോലീസ് വൃത്തങ്ങള്‍ ധരംവീര്‍ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും സ്ഥിരീകരിച്ചു.

Continue Reading

Trending