Connect with us

Cricket

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ

ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക.

Published

on

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക. അതേസമയം ഓസ്ട്രേലിയയെ തകര്‍ത്താാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കാലെടുത്ത് വെക്കുന്നത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്ത് കൂട്ടി. എന്നാല്‍ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്.

ഓപ്പണര്‍ ജി കമാലിനി 50 പന്തില്‍ 8 ഫോറുകള്‍ സഹിതം 56 റണ്‍സാണ് നേടിയത്. സഹ ഓപ്പണര്‍ ഗോംഗഡി തൃഷ 29 പന്തില്‍ 5 ഫോറുകള്‍ സഹിതം 35 റണ്‍സുമായാണ് മടങ്ങുന്നത്. സനിക ചല്‍കെ 11 റണ്‍സെടുത്തു.

 

 

Cricket

പാകിസ്താന്‍ – ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു; പാകിസ്ഥാന് നാണംകെട്ട റെക്കോര്‍ഡ്

ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമണ് നേടിയത്.

Published

on

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമണ് നേടിയത്.

ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ടീം മൂന്നാം പോരിനെത്തിയത്.

ഒരു പന്ത് പോലുമെറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരമാണ് റാവല്‍പിണ്ടിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചിരുന്നു.

രണ്ട് വീതം ജയത്തോടെ ഇന്ത്യയും ന്യൂസിലന്‍ഡും സെമി ബര്‍ത്ത് ഉറപ്പിച്ചു.

Continue Reading

Cricket

രചിന്റെ വെടിക്കെട്ട് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം നേടി കിവികള്‍

രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍.

Published

on

രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍. ഓപ്പണര്‍മാരായ വില്‍ യങ്ങും കെവിന്‍ വില്യംസണും മടങ്ങിയ മത്സരത്തില്‍ രചിന്‍ രവീന്ദ്ര 105 പന്തുകളില്‍ 12 ഫോറുകളും ഒരു സിക്സറും അടക്കം 112 റണ്‍സ് സ്വന്തമാക്കി. ടോം ലതാം (55) അര്‍ധ സെഞ്ച്വറിയും കോണ്‍വേ 30 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചതോടെ രണ്ടാം വിജയം സെമിയിലേക്കുള്ളകുതിപ്പായി കിവികള്‍ക്ക്. എന്നാല്‍ ബംഗ്ലാദേശ് രണ്ടാം പരാജയവും ഏറ്റുവാങ്ങി പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് എടുത്തത്. അര്‍ധ സെഞ്ച്വറി
നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോയുടെ ഇന്നിങ്‌സാണ് ബംഗ്ലദേശിനെ നല്ല സ്‌കോറിലേക്കെത്തിച്ചത്. 110 പന്തുകള്‍ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റന്‍ 77 റണ്‍സെടുത്തു പുറത്തായി. ജേക്കര്‍ അലി 55 പന്തില്‍ 45 റണ്‍സ് നേടി.

ഫിലിപ്‌സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

 

 

Continue Reading

Cricket

സെഞ്ചുറിയുമായി കോലി; പാകിസ്താനെതിരെ അനായാസ ജയം നേടി സെമി ഉറപ്പിച്ച് ഇന്ത്യ

42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്റെ 242 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

Published

on

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയം നേടി സെമി ഉറപ്പിച്ച് ഇന്ത്യ. 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്റെ 242 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

വിരാട് കോലിയുടെ സെഞ്ചുറിയും ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യയെ മുന്നിലെത്തിച്ചു. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. ഷഹീന്‍ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – വിരാട് കോലി കൂട്ടുക്കെട്ട് 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. എന്നാല്‍ അബ്രാര്‍ അഹമ്മദ് ഗില്ലിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.

ഗില്‍ പുറത്തായ ശേഷം മധ്യ ഓവറുകളില്‍ മൂന്നാം വിക്കറ്റില്‍ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 56 റണ്‍സ് ശ്രേയസ് കൈവശപ്പെടുത്തി. എന്നാല്‍ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് ശ്രേയസിനെ പുറത്താക്കുകയായിരുന്നു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായിയിരുന്നു. മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് മെച്ചപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഭേതപ്പെട്ട തുടക്കം കാഴ്ച്ചവെച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യയും ഇമാം ഉള്‍ ഹഖ് ഇമാമിനെ അക്ഷര്‍ പട്ടേലും റണ്ണൗട്ടാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ – മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്സ് 150 കടന്നത്. എന്നാല്‍ റിസ്വാനെ അക്ഷര്‍ പട്ടേല്‍ തകര്‍ത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ – ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

Continue Reading

Trending