Connect with us

india

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; തുറന്നു സമ്മതിച്ച് ആര്‍ബിഐ

‘2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു’ – എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്.

Published

on

ന്യൂഡല്‍ഹി: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ച 8.6 ശതമാനം ആയാണ് ചുരുങ്ങിയത്. ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.

‘2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു’ – എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്. നവംബര്‍ 27ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 10.4 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് ബ്ലൂംബര്‍ഗ് പ്രവചിച്ചിരുന്നത്.

വാഹന നില്‍പ്പന മുതല്‍ ബാങ്കിങ് മേഖലയിലെ പണ ലഭ്യത വരെയുള്ള കാര്യങ്ങള്‍ കണക്കാക്കിയാണ് ആര്‍ബിഐ സംഘം പഠനം തയ്യാറാക്കിയത്. ഈ സാമ്പത്തിക വര്‍ഷം 9.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കുറവാണ് ആര്‍ബിഐ കണക്കാക്കിയിട്ടുള്ളത്.

india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

Continue Reading

india

മകന്റെ പത്താം ക്ലാസ് തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കള്‍

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്.

Published

on

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുളള അനുമോദനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരയാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.

ബഗല്‍കോട്ടിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോല്‍വിക്ക് കേക്ക് മുറിച്ചത്. 625ല്‍ 200 മാര്‍ക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ല വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കളള്‍ നന്നായി പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

Continue Reading

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

Trending