Connect with us

india

നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ വേട്ട തുടങ്ങി

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്.

Published

on

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി വേട്ടയാടി ഇരയെ കണ്ടെത്തി. പ്രത്യേക ക്വാറന്റീന് ശേഷം രണ്ട് ആണ്‍ ചീറ്റകളെ സംരക്ഷിത മേഖലയില്‍ തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് പുള്ളിമാനിനെ വേട്ടയാടിയത്.

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിലെത്തിച്ച് 51 ദിവസത്തെ ക്വാറന്റീന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ശനിയാഴ്ചയാണ് ഫ്രെഡി, എല്‍ട്ടണ്‍ എന്ന് പേരുള്ള രണ്ട് ആണ്‍കടുവകളെ പാര്‍ക്കില്‍ തുറന്നുവിട്ടത്.

ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചീറ്റകള്‍ വേട്ടയാടിയ പുള്ളിമാനുകള്‍ ആഫ്രിക്കയില്‍ ഇല്ലാത്ത വര്‍ഗമാണ്. ആദ്യമായാണ് ചീറ്റകള്‍ ഇത്തരം പുള്ളിമാനുകളെ കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു. ചീറ്റകള്‍ അധിവസിക്കുന്ന പ്രത്യേക ഇടത്ത് ഇരകളായ മൃഗങ്ങളെയും തുറന്നുവിടുകയായിരുന്നു.

india

തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകി

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹരജി സമർപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Published

on

1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്ത് കോൺഗ്രസ്. ഇന്നലെയായിരുന്നു ഹരജി ഫയൽ ചെയ്തത്.

ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന വ്യാജേനെ ചില ഇലക്‌ട്രോണിക് രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇതിന് വേണ്ടി 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു.

തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇതിൽ സി.സി.ടി.വി ക്യാമറയും വെബ്‌കാസ്റ്റിങ് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു. ഭേദഗതി വരുന്നതോടെ ഇവയൊന്നും പൊതുജനങ്ങൾക്ക് വിവരാവകാശ നിയമം വഴി എടുക്കാൻ കഴിയില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹരജി സമർപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിട്ടുണ്ട്,’ അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായി പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്നും പൊതുജനാഭിപ്രായമില്ലാതെ, ഇത്തരമൊരു സുപ്രധാന നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്നും രമേശ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുന്നു. അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

പശുസംരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണം; ബീഫ് കടകള്‍ അടച്ചിട്ട് ഗോവയില്‍ വ്യാപാരികളുടെ പ്രതിഷേധം

മഡ്ഗാവില്‍ കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്‍ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്‍ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്‍ അടഞ്ഞുകിടക്കുകയാണ്.

Published

on

പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് ഗോവയിലുടനീളം ബീഫ് കടകള്‍ അടച്ചിട്ടു. മഡ്ഗാവില്‍ കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്‍ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്‍ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്‍ അടഞ്ഞുകിടക്കുകയാണ്.

തങ്ങളുടെ സുരക്ഷയില്‍ കടുത്ത ആശങ്കയാണ് ഖുറൈശി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കുവെക്കുന്നത്. ‘ഒരു കച്ചവടക്കാരനും ബീഫ് വില്‍ക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്’ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ ബെപാരി ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.

മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയാണ് വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങള്‍ തടയുകയും ഉരുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

‘ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അഭിമാനിക്കുന്നു. വ്യാപാരികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മതത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്’ മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തില്‍ അസോസിയേഷന്‍ ഓഫ് ഓള്‍ ഗോവ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.

‘പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. കച്ചവടം തുടരണമെങ്കില്‍ പണം നല്‍കണമെന്ന് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവര്‍ നേരത്തെ സംസ്ഥാന അതിര്‍ത്തിയില്‍ വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയില്‍ കച്ചവടം നടത്തുന്ന ഞങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല’ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷബീര്‍ ഷെയ്ഖ് പറഞ്ഞു.

ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 250ലേറെപ്പേര്‍ ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയില്‍ വില്‍ക്കുന്നത്. ഇതില്‍ പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളില്‍നിന്നാണ്.

Continue Reading

india

അംബേദ്കര്‍ക്കെതിരായ അമിത്ഷായുടെ പരാമര്‍ശം: പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് റായ്പൂര്‍ പൊലീസ്

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു

Published

on

റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാൽനട മാർച്ച് നടത്തിയ നിരവധി കോൺഗ്രസ് അംഗങ്ങളെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് റായ്പൂരിലെ ഗാന്ധി മൈതാനിയിൽനിന്ന് കോൺഗ്രസിന്റെയും യുവജന വിഭാഗത്തിന്റെയും അംഗങ്ങൾ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുമ്പോൾ നിരവധി പ്രതിഷേധക്കാരെ തടഞ്ഞുവെക്കുകയും പിന്നീട് വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്തുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ തടയാൻ മുഖ്യമന്ത്രിയുടെ വീടിനു സമീപം കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു.

പാർലമെന്റിൽ അടുത്തിടെ ബി.ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം വിവാദമായിരുന്നു. അംബേദ്കറെ പരിഹസിച്ചിന് അമിത് ഷാ രാജിവെക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആകാശ് ശർമ എന്നിവരും കാൽനട മാർച്ചിൽ പങ്കെടുത്തു.

Continue Reading

Trending