Connect with us

kerala

രാജ്യത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്‌റ്റേഷനും ഇവിടെയാണ്

ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനും ആയി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാറിയിരിക്കുന്നത്.

Published

on

പൊലീസ് സ്റ്റേഷൻ കാണുമ്പോൾ ധൈര്യമില്ലാതെ പുറത്ത് എവിടെയെങ്കിലും മാറി നിൽക്കുന്നവരായിരുന്നു സമൂഹത്തിലെ കൂടുതൽ പേരും. കേൾക്കുമ്പോൾ അവിടെ എങ്ങിനെ പോകുമെന്ന് പറയുന്നവരും കുറവല്ല. ലാത്തിയും തോക്കുമേന്തിയ പൊലീസുകാരനെയാവും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ഈയിടെയായി പൊലീസ് സേനയിലും സ്റ്റേഷനുകളിലും ഉണ്ടായ മാറ്റങ്ങൾ സാധാരണക്കാരുടെ മനസ്സിലും വലിയ മറ്റങ്ങളുണ്ടാക്കി. മാതൃകാപരമായ മാറ്റങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ കണ്ടു തുടങ്ങിയത് മുൻ സർക്കാരിന്റെ കാലത്താണ്.

പ്രവർത്തന മികവ്‌കൊണ്ട് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി മാറാൻ കഴിഞ്ഞത് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിനാണ്. ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായും നഗരം പോലീസ് സ്റ്റേഷൻ എന്നറിയപ്പെടുന്ന ടൗൺ സ്റ്റേഷൻ മാറിയിരിക്കുന്നത്.

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് സ്റ്റേഷൻ മാതൃകയായിരുന്നു. കുട്ടികൾക്ക് കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസുകൾ എസ് എസ് എൽ സി തോറ്റവർക്കും സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോയവർക്കുമായി ‘ഹോപ്പ് ‘ പദ്ധതിയിലൂടെ പരിശീലനം നൽകിയിരുന്നു. പരീക്ഷയെഴുതിയ 62 കുട്ടികളിൽ 58 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു. പോലീസിന്റെ ‘ചിരി’ പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു. 4800 ലധികം അതിഥി തൊഴിലാളികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അവരുടെ നാട്ടിലേക്ക് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ മടക്കി അയക്കുന്നതിലും തെരുവിൽ കഴിയുന്ന 700 ലധികം പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും സ്റ്റേഷൻ അധികൃതർ മുഖ്യ പങ്ക് വഹിച്ചു.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കുകയുണ്ടായി. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ ഐജി പി.അശോക് യാഥവ്, സിറ്റി പോലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഏറെ ചരിത്രം പറയാനുള്ള കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ മറ്റു സ്റ്റേഷനുകൾക്ക് മാതൃകയായിരിക്കുകയാണ്.

kerala

വാളയാര്‍ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി

Published

on

വാളയാര്‍ കേസില്‍ പ്രതിചേര്‍ത്ത മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുനല്‍കി. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബറില്‍ മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ പിയേഴ്സ് മാത്യു പറഞ്ഞിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലേര്‍ട്ടായിരിക്കും.

ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴ ലഭിച്ചേക്കാം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ആലപ്പുഴയില്‍ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്നാണ് സൂചന.

Published

on

ആലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന യുവതിയാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്നാണ് സൂചന.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Continue Reading

Trending