Connect with us

Video Stories

വിജയിനും പുജാരക്കും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു

Published

on

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 537 നെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പുജാര (124) മുരളി വിജയ് (112) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. മുരളി വിജയും വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

ഇന്ന് രണ്ടാമത്തെ ഓവറില്‍ തന്നെ ഗൗതം ഗംഭീറിനെ (29) നഷ്ടമായ ഇന്ത്യക്ക് മുരളി വിജയും പുജാരയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി. ഇരുവരും ചേര്‍ന്ന് 209 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ പുജാരയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 169 പന്തില്‍ 15 ബൗണ്ടറി സഹിതമായിരുന്നു ശതകം. പിന്നാലെ 254 പന്തില്‍ നിന്ന് മുരളി വിജയവും സെഞ്ച്വറിയിലെത്തി. എട്ട് ഫോറും മൂന്നു സിക്‌സറുമടക്കമാണ് വിജയ് സെഞ്ച്വറി നേടിയത്.

ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ചാണ് പുജാര പുറത്തായത്. മുരളി വിജയിനു കൂട്ടായി ക്യാപ്ടന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

Video Stories

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നവീൻ ബാബുവിന്‍റെ മരണം; സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ്

കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ സര്‍ക്കാര്‍ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സിപിഎം നേതാവ് ദിവ്യക്കറിയുന്ന രഹസ്യങ്ങള്‍ പുറത്താകുമോ എന്ന പേടിയാണ് സര്‍ക്കാരിന്. നവീന്‍ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

എഡിഎമ്മിന്റെ മരണം സിബിഐ അന്വേഷിക്കണം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. മരണത്തെ കുറിച്ച് അന്വേഷണം ഇല്ല. പാര്‍ട്ടി സെക്രട്ടറി എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലില്‍ പോയി കണ്ടു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം.

പ്രശാന്തന്‍ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങള്‍ അറിയാം. ഇത് പുറത്താകുമോ എന്ന പേടി സര്‍ക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Continue Reading

kerala

ബി.ജെ.പി കേഡർ പാർട്ടിയല്ല, അലവലാതി പാർട്ടി: വെള്ളാപ്പള്ളി നടേശൻ

ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി.

Published

on

ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്.

കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം. ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ആ പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതെല്ലാം മൈക്ക് കെട്ടി അനൗണ്‍സ് മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റിയെന്താണെന്ന് തനിക്കറിയില്ല, അദ്ദേഹത്തെ നേരിട്ടറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending