Connect with us

india

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിലും ഇന്ത്യ താഴോട്ട്; 85ാം സ്ഥാനത്തേക്കിറങ്ങി, ഫ്രാന്‍സ് ഒന്നാമത്‌

കഴിഞ്ഞ വര്‍ഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു.

Published

on

2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഫ്രാന്‍സാണ് ഒന്നാമത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തില്‍ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗില്‍ പിന്നോട്ട് പോയത് അത്ഭുതപ്പെടുത്തുന്നതായാണ് വാര്‍ത്തകള്‍.

വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ശക്തി അനുസരിച്ചണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള ഫ്രാന്‍സിന്റെ പൗരന്മാര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നിവയാണ് ഫ്രാന്‍സിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പോലെ പട്ടികയില്‍ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ല്‍ നിന്ന് 102ലേക്ക് താഴ്ന്നു.

ഇന്ത്യയുടെ അയല്‍ക്കാരായ മാലിദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലിദ്വീപ് പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ലഭിക്കുക. ഇറാന്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു. അതേസമയം, ചൈന 2023ലുണ്ടായിരുന്ന 66ാം സ്ഥാനത്ത് നിന്ന് 64 കയറി. യുഎസ് ഏഴില്‍നിന്ന് ആറിലെത്തി.

കഴിഞ്ഞ 19 വര്‍ഷത്തെ ഡാറ്റയില്‍ നിന്നാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആഗോള മാനദണ്ഡമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെക്സ് പ്രതിമാസം പുതുക്കുന്നതാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള സഞ്ചാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക വ്യക്തമാക്കുന്നു. 2006-ല്‍ ആളുകള്‍ക്ക് ശരാശരി 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 111 രാജ്യങ്ങളിലേക്കായിരിക്കുകയാണ്.

 

india

മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു.

Published

on

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു.

പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു.

Continue Reading

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

Trending