Connect with us

india

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതിയും ചുമത്തുന്ന ഇന്ത്യക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ല: ട്രംപ്

തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫണ്ട് അനുവദിച്ചതെന്തിനെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് എയ്ഡ് 21 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശച്ചത്.

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തതും ഉയര്‍ന്ന നികുതി കാരണമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 16ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Cricket

ഇഷാൻ കിഷന് സെഞ്ചുറി, ഹൈദരാബാദിന് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

Published

on

ഹൈദരാബാദ്: ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി തുടക്കം ഗംഭീരമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.

Continue Reading

india

സംഭല്‍ ഷാഹി മസ്ജിദ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്‌

കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.

Published

on

യുപിയിലെ സംഭാലില്‍ ഉണ്ടായ അക്രമക്കേസുമായി ബന്ധപ്പെട്ട് ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റു ചെയ്തചെയ്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്‌. സംഭവം അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ മൊഴിയെടുക്കുന്നതിനായി കസ്റ്റഡിയിലെടുത്തത്. കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബര്‍ 24നാണ് സംഭലില്‍ അക്രമം ഉണ്ടായത്.

പള്ളിയില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു. അതിനിടെയുണ്ടായ അക്രമത്തിലാണ് അന്വേഷണം നടക്കുന്നത് . തുടര്‍ന്ന്് സാംഭാലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പള്ളി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മൊഴി രേഖപ്പെടുത്തുന്നതിനായി എസ്ഐടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായാണ് സംഭാല്‍ കോട്വാലി ഇന്‍-ചാര്‍ജ് അനുജ് കുമാര്‍ തോമര്‍ പറഞ്ഞത്.

നവംബര്‍ 24 ന് പ്രദേശത്ത് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാഹി ജുമാ മസ്ജിദിന്റെ സ്ഥാനത്ത് ഒരുകാലത്ത് ഹരിഹര്‍ ക്ഷേത്രം നിലനിന്നിരുന്നു എന്ന അവകാശവാദത്തെ തുടര്‍ന്നാണ് സ്ഥലത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത് . ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസുമായി ഏറ്റുമുട്ടി.

Continue Reading

Trending