Connect with us

main stories

അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയേറി ചൈന ഗ്രാമം നിര്‍മ്മച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 101 വീടുകള്‍ ചൈന ഇവിടെ നിര്‍മിച്ചെന്നും ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും എന്‍ഡിടിവി പുറത്തുവിട്ടിട്ടുണ്ട്.

സംഭവം പുറത്തായതോടെ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ സര്‍ക്കാരും റോഡുകളും പാലങ്ങളും ഉള്‍പ്പെടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഇത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈക്കൂലിക്കേസ്: ഐ.ഒ.സി ഡി.ജി.എം അലക്‌സ് മാത്യുവിന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഐ.ഒ.സി തീരുമാനിച്ചു.

Published

on

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഐ.ഒ.സി തീരുമാനിച്ചു. അതേസമയം, കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അലക്‌സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിവിധ രേഖകളും വിദേശമദ്യവും കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. അലക്‌സ് മാത്യു ഡെപ്യൂട്ടി ജനറല്‍ മാനേജറായി ചുമതലയേറ്റെടുത്തത് മുതല്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കൂടുതല്‍ പരാതികളുണ്ടോയെന്ന് അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. ശനിയാഴ്ച രാത്രി 7.30ഓടെ കുറവന്‍കോണത്തെ പരാതിക്കാരന്റെ വീട്ടില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അലക്‌സ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കൊല്ലം കടയ്ക്കലില്‍ ഐ.ഒ.സിയുടെ ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്ന് കാണാന്‍ ആവശ്യ?പ്പെട്ടു. തുടര്‍ന്ന് പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ വിസമ്മതിച്ചതോടെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് 1200ഓളം കണക്ഷന്‍ അലക്‌സ് മാത്യു മാറ്റി അടുത്തുള്ള ഏജന്‍സിക്ക് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ അലക്‌സ് മാത്യു പരാതിക്കാരന്റെ ഫോണില്‍ വിളിച്ച് താന്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച് നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി.

പരാതിക്കാരന്‍ വിവരം പൂജപ്പുരയിലെ വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

 

 

Continue Reading

kerala

കളമശേരി പോളിടെക്‌നിക് കോളജ് ലഹരിവേട്ട: മുഖ്യപ്രതി പിടിയില്‍

കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് പിടിയിലായത്.

Published

on

കളമശേരി ഗവ. പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് പിടിയിലായത്. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇന്നലെ പിടിയിലായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിരുന്നു.

ഇന്നലെ തന്നെ ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ആഷിഖും ഷലിഖും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയിലേക്ക് അന്വേഷണമെത്തിയത്.

അനുരാജിന്റെ അക്കൗണ്ടില്‍ നിന്നാണ് ലഹരി വാങ്ങാനുള്ള പണമിടപാടുകള്‍ നടന്നത്. റെയ്ഡ് നടക്കുന്ന സമയം അനുരാജ് അവിടെ ഉണ്ടായിരുന്നില്ല. സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും ആഷിഖും ശാലിഖും മൊഴി നല്‍കിയിരുന്നു. ഇതും പരിശോധിക്കുന്നുണ്ട്.

അതേമയം, കോളജ് ഹോസ്റ്റല്‍ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്നും കളമശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. പിടിയിലായ ആഷിഖ് ലഹരി ഇടപാടുകളിലെ പ്രധാനിയെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് കിലോ കഞ്ചാവും തൂക്കി നല്‍കാനുള്ള ത്രാസുമാണ് പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

ഇത്തവണ ഹോസ്റ്റലിലേക്ക് എത്തിയ നാല് കഞ്ചാവ് പൊതികളില്‍ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്.

 

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീരഭാഗങ്ങള്‍ കാണാതായ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്

മോഷണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബില്‍ നിന്നും ശരീരഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദിനെതിരെ (25)യാണ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. മോഷണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ശസ്ത്രക്രിയയിലൂടെ എടുത്ത സാമ്പിളുകള്‍ എങ്ങനെ കാണാതായി എന്നും ആക്രിക്കച്ചവടക്കാരന് എങ്ങനെ ലഭിച്ചു എന്നുമുള്ള വിശദീകരണങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചുവരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും പതിനേഴ് സാമ്പിളുകളാണ് കാണാതായത്.

ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ആക്രി കച്ചവടക്കാരന്‍ പിടിയിലാവുകയായിരുന്നു. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. അതേസമയം എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല.

Continue Reading

Trending