Connect with us

india

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹിമാചലില്‍; പ്രചാരണം മുറുകുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.

Published

on

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസും ബി.ജെ.പിയും. ഈമാസം 12 നടക്കുന്ന വോട്ടെടുപ്പില്‍ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.ഭരണ വിരുദ്ധ വികാരം വലിയ രീതിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുള്ള സംസ്ഥാനത്ത് വലിയ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്നലെ ഉനയില്‍ നടന്ന റാലിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് പ്രിയങ്ക ഗാന്ധി നടത്തിയത്. തൊഴിലില്ലായ്മ രൂക്ഷമായിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് സര്‍ക്കാരുകളെ താരതമ്യം ചെയ്ത പ്രിയങ്ക ഇവിടങ്ങളില്‍ തൊഴിലില്ലായ്മ കുറഞ്ഞ നിരക്കിലാണെന്നും ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. രാജസ്ഥാനില്‍ ഒന്നര ലക്ഷം പേര്‍ക്കും. ഹിമാചലില്‍ 63,000 ഒഴിവുകളാണ് നികത്താനുള്ളത്. എന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചു. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളോട് ബി.ജെ.പി മുഖം തിരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് അവരുടെ ശ്രമം. ഇത് തിരിച്ചറിയണം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. സംസ്ഥാനത്തെ 68 സീറ്റുകളില്‍ 44ഉം നേടിയാണ് 2017ല്‍ ബി.ജെ.പി. അധികാരമേറ്റത്. കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചു. മുപ്പതിലേറെ സീറ്റുകളില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു ബി.ജെ.പി ഭൂരിപക്ഷം. അതിനാല്‍ സര്‍ക്കാരിനോടുള്ള ചെറിയൊരു വികാരം പോലും സീറ്റുകള്‍ മാറ്റി മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ്. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയും പ്രചാരണത്തില്‍ സജീവമാണ്.

സ്വന്തം സംസ്ഥാനത്ത് തുടര്‍ഭരണത്തിനായി തീവ്ര ശ്രമത്തിലാണ് നദ്ദ. രാംപൂര്‍ ഉള്‍പ്പെടെ മൂന്ന് ഇടങ്ങളിലാണ് അദ്ദേഹം ഇന്നലെ പ്രചാരണം നടത്തിയത്. വിമതപ്രശ്‌നമാണ് ബി.ജെ.പിയെ കുഴക്കുന്നത്്. 20 മണ്ഡലങ്ങളിലാണ് ബി. ജെ.പി വിമതര്‍ രംഗത്തുള്ളത്. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അഞ്ച് വിമതരും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. സാന്നിധ്യമറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും 11 മണ്ഡലങ്ങളില്‍ സി.പി.എമ്മും രംഗത്തുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല.

india

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു.

Published

on

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

Continue Reading

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

india

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.

Published

on

സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇറങ്ങിയ രൂപ തിരിച്ചുകയറി. എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വ്യാപാരികളുടെ നിഗമനം.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ കയറ്റം. ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്.

വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

Trending