Connect with us

News

ബംഗ്ലാദേശിനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യ

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യ.

Published

on

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യ. ഇതോടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 41.3ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോഹ്ലി(103*) രോഹിത് ശര്‍മ(48) കെഎല്‍ രാഹുല്‍(34), ശുബ്മാന്‍ ഗില്ല് (53*) എന്നിവര്‍ നിര്‍ണായക പങ്കുവഹിച്ചു.

ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തിലാണ് 256 റണ്‍സ് നേടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

വേള്‍ഡ് കെഎംസിസി നിലവില്‍ വന്നു

World KMCC came into existence

Published

on

വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെഎംസിസിയുടെ ഏകീകൃത ലോഗോ പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ പ്രകാശനം ചെയ്തു.  കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്.

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്‌നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്‌മാൻ (ഓസ്‌ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്‌പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്‌സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ (തായ്‌ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

 

 

Continue Reading

kerala

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

പാലക്കാട്: താംബരം-രാമനാഥപുരം സ്‌പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്‌പെഷല്‍ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06190), താംബരം-തിരുച്ചിറപ്പള്ളി സ്‌പെഷല്‍ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സര്‍വീസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസ് നീട്ടി

പാലക്കാട്: ജബല്‍പൂര്‍-കോയമ്പത്തൂര്‍-ജബല്‍പൂര്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ (നമ്പര്‍ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

kerala

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.

Published

on

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

Trending