Connect with us

News

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും.

Published

on

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. പിച്ചിലെ പച്ചപ്പ് നീക്കം ചെയ്തതോടെ സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും നാഗ്പൂരിലേതെന്ന് ഏറെക്കുറെ ഉറപ്പായതോടെ അന്തിമ ഇലവനില്‍ ആരെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം. ഓപ്പണറായി കെ. എല്‍ രാഹുലിനെ നിലനിര്‍ത്തണോ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണോ, റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് തലപുകക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ശുഭമ്‌നാന്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് താല്‍പര്യപ്പെടുന്നത് എന്നാണ് സൂചന. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ക്യാപ് നല്‍കണമെന്ന നിലപാടിലാണ്. പതിവുപോലെ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇറങ്ങുമ്പോള്‍ മറുവശത്ത് ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാനാണ് സാധ്യത. ഏകദിനത്തിലും ടി20യിലും മികച്ച ഫോമിലുള്ള ഗില്‍ ഓപ്പണറെന്ന നിലയില്‍ മുമ്പ് തിളങ്ങിയിട്ടുള്ള താരമാണ്.

ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കാള്‍ ഓപ്പണറായി കളിപ്പിക്കുന്നത് റണ്‍നിരക്ക് ഉയര്‍ത്താനും ഉപകരിക്കും. രാഹുല്‍ ഓപ്പണറായി എത്തിയാല്‍ തുടക്കത്തില മെല്ലെപ്പോക്ക് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. സമീപകാലത്ത് ബംഗ്ലാദേശിനെതിരെ ഓപ്പണറായി എത്തിയ രാഹുലിന് തിളങ്ങാനും കഴിഞ്ഞിരുന്നില്ല. വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ഇറങ്ങും. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ കളിപ്പിക്കാനാണ് സാധ്യത. ഇടം കൈയനാണെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച സ്വീപ് ഷോട്ട് കളിക്കാനാകുമെന്നതും കിഷന് അനുകൂലമാണ്. എന്നാല്‍ നാഗ്പൂരില്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചാണെങ്കില്‍ ശ്രീകര്‍ ഭരതിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.

നഥാന്‍ ലിയോണിന്റെ ഓഫ് സ്പിന്‍ ഇടം കൈയന്‍മാര്‍ക്ക് ഭീഷണിയാകുമെന്നതിനാലാണിത്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അശ്വിനും ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവ് മൂന്നാം സ്പിന്നറായി ടീമിലെത്തും. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും പേസിനെ നയിക്കുക. ഒരു പേസറെ പുറത്തിരുത്തി അക്‌സര്‍ പട്ടേലിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലിനില്‍ക്കുന്നുണ്ട്. ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ മാര്‍നസ് ലാബുഷാനെയും ഓപണര്‍മാരായ ഡേവിഡ് വാര്‍നറും ഉസ്മാന്‍ ഖ്വാജയും സ്പിന്നിനെ സമര്‍ത്ഥമായി കളിക്കുമെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ സ്റ്റീവ് സമിത്തിന്റെ പരിചയ സമ്പത്തായിരിക്കും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കുക.

കഴിഞ്ഞ 10 വര്‍ഷമായി സ്വന്തം മണ്ണില്‍ കളിച്ച 15 സീരീസുകളും ജയിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇക്കാലയളവില്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇതില്‍ ഒന്ന് ഓസീസിനെതിരെയാണ്. ആര്‍ അശ്വിന് ഓസീസിനെതിരെ ഒരു വിക്കറ്റുകൂടി വീഴ്ത്താനായാല്‍ 450 വിക്കറ്റ് കൊയ്യുന്ന ഒമ്പതാമത്തെ കളിക്കാരനായി അദ്ദേഹം മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനായി പാണക്കാട് കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

Continue Reading

kerala

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യു.ഡി.എഫ് ഹര്‍ത്താല്‍

യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

 

Continue Reading

india

കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്‍ത്തിയെ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്‍ത്തിയെ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മുംബൈയില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷം കോടതിയില്‍ ഹാജരാക്കി ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും നവംബര്‍ 18 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ജൂണ്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ഗായകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

‘പരാതി പ്രകാരം, ക്ലാസ് അവസാനിച്ചതിന് ശേഷവും ചക്രവര്‍ത്തി അവിടെ തന്നെ തുടര്‍ന്നു, മറ്റ് വിദ്യാര്‍ത്ഥികളെല്ലാം പോയശേഷം, ഇരയെ ഉപദ്രവിച്ചു,’ ഓഫീസര്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാനസിക ചികിത്സയ്ക്കായി മാതാപിതാക്കള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്.

”ചികിത്സയ്ക്കിടെയാണ് ഇരയായ പെണ്‍കുട്ടി തന്റെ മുഴുവന്‍ സംഭവവും ഡോക്ടറോട് ആദ്യമായി വെളിപ്പെടുത്തിയത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബെല്‍ഗാരിയ പോലീസ് സ്റ്റേഷനിലേക്ക് ഇമെയില്‍ വഴി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചു.

‘സംഭവം അവരുടെ അധികാരപരിധിയില്‍ നടന്നതിനാല്‍, അന്വേഷണത്തിനായി കേസ് ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി,’ ഓഫീസര്‍ പറഞ്ഞു.

കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായും മറ്റുള്ളവരുടെയും മൊഴിയെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

Trending