kerala
അനിശ്ചിതകാല സമരം; സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും
ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.
 
																								
												
												
											വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ പണിമുടക്ക് സമരത്തിൽ. കഴിഞ്ഞ ദിവസം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരി സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ്, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ തീരുമാനിച്ചത്.
ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.
വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം.
എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.
സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
kerala
കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.
 
														കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.
പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
kerala
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ – കെ.എല്‍. 90 സീരീസ് ഉടന്‍
കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.
 
														തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കെ.എല്‍. 90 സീരീസില്‍ പ്രത്യേക രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 90A, 90E,
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍. 90B, 90F,
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെ.എല്‍. 90C, 90G സീരിസുകള്‍ അനുവദിക്കും.
അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിലവിലെ കെ.എല്‍. 15 സീരീസ് തുടരും.
വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ മാറ്റം നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി.യില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി. മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ.ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ഥാടന ടൂറിസം പദ്ധതി, റോളിംഗ് ആഡ്സ് പരസ്യ മൊഡ്യൂള്‍, വാഹന പുക പരിശോധന കേന്ദ്രം, സൗജന്യ യാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാര്‍ക്കായി സൗജന്യ കാന്‍സര്‍ പരിശോധന.
സംസ്ഥാനത്ത് പുക പരിശോധന കേന്ദ്രങ്ങളും ഡ്രൈവിംഗ് സ്‌കൂളുകളും കൂടുതല്‍ ആരംഭിക്കുമെന്നും, ദീര്‍ഘദൂര ബസുകളില്‍ ലഘു ഭക്ഷണ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
kerala
‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്
 
														അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെഎഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.
അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
																	 
									 
																	 
									 
																	 
									 
																	 
									 
																	 
									