Culture
രൂപ വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 33 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 72.96ലെത്തി. ഇന്ത്യന്‍ ഓഹരി വിപണികളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിദേശവ്യാപാരി കമ്മി, ക്രൂഡ് ഓയലിന്റെ വിലക്കയറ്റം എന്നിവയാണ് രൂപയെ താഴ്ത്തുന്നത്.
Film
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.
കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്
Film
നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി
Film
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ “ലോക”, മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി. അന്താരാഷ്ട്ര ഫാന്റസി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് നിലവാരമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ എന്ന സംവിധായകൻ സൃഷ്‌ടിച്ച “ലോക” എന്ന മായാലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടിയ ചിത്രം ഈ നേട്ടവും കൈവൈരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. മലയാള സിനിമയിൽ മേക്കിങ് മികവ് കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും “ലോക” സൃഷ്ടിച്ചത് ഒരു പുതിയ ട്രെൻഡ് ആണ്. ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് കാണിച്ച ധൈര്യവും പ്രശംസനീയമാണ്. ഡൊമിനിക് അരുൺ എന്ന പ്രതിഭയുടെ വിഷൻ, ദുൽഖർ സൽമാൻ എന്ന ദീർഘവീക്ഷണമുള്ള നിർമ്മാതാവിന് മുന്നിലെത്തിയപ്പോൾ മലയാള സിനിമയിൽ സംഭവിച്ച അത്ഭുത ചിത്രമായി “ലോക” മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത് എന്നതും മലയാള സിനിമയിൽ ഒരു പുത്തൻ കാഴ്ചയാണ്.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ആഴവും തീവ്രതയും വലിപ്പവും വർദ്ധിപ്പിച്ചു. പാൻ ഇന്ത്യൻ വിജയം നേടിയ ഈ അത്ഭുത ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ
-
india2 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
india3 days ago
ബുർഖ ധരിച്ച സ്ത്രീയെ ബസിൽ കയറ്റില്ലെന്ന് കണ്ടക്റ്റർ; പിന്നാലെ ബസിന്റെ പെർമിറ്റ് റദ്ദാക്കി തമിഴ്നാട് സർക്കാർ
-
kerala3 days ago
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; 13 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
-
Article2 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
kerala3 days ago
കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്
-
News3 days ago
ഗസ്സ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; പതിനായിരങ്ങള്‍ കുടുങ്ങി
-
kerala3 days ago
‘അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം’; കെസി വേണുഗോപാല്‍
-
kerala3 days ago
ബഹുമാനപ്പെട്ട’ അഭിസംബോധന നിര്‍ബന്ധം: സര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ച് ടി. പത്മനാഭന്