റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. 153 റണ്‍സുമായി ക്യാപ്ടന്‍ സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.
ഇന്നലെ 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതിനു ശേഷം പുറത്തായി. 185 പന്തില്‍ 104 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിനെ ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ പിടികൂടുകയായിരുന്നു. പിന്നീട് മാത്യു വെയ്ഡിനെയും (37) ജഡേജയുടെ പന്തില്‍ കീപ്പര്‍ പിടികൂടിയപ്പോള്‍ പാറ്റ് കമ്മിന്‍സിനെ (0) ജഡേജ വിക്കറ്റ് തെറിപ്പിച്ച് പുറത്താക്കി.
മികച്ച ഫോം തുടരുന്ന സ്മിത്തിനൊപ്പം സ്റ്റീവ് ഓകീഫെയാണ് ക്രീസില്‍. നേരത്തെ ടോസ് ജയിച്ച ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.