Connect with us

kerala

വൈദ്യുതി ചാർജ് വർധനവ് മുസ്‌ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തും

യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും

Published

on

കോഴിക്കോട്: വൈദ്യുതി നിരക്ക് കൂട്ടിയ സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം തീർക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും.

ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജിൽ വന്ന വർധനവ് താങ്ങാവുന്നതല്ല. അടുത്ത വർഷം 12 പൈസയും വർധിപ്പിക്കുന്നതിനാൽ യൂണിറ്റിന് 2025 ഏപ്രിൽ മുതൽ 28 പൈസ ഉപഭോക്താക്കൾ അധികം നൽകേണ്ടിവരും. 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ച് തവണ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അവിശ്യ സാധനങ്ങളുടെ അമിത വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരനെ കൂടുതൽ ഷോക്കടിപ്പിക്കുന്ന നയമാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർധനവ് നടത്തിയതിൽ ഉണ്ടായ അധിക ബാധ്യതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരുന്നതിൻ്റെ ഭാഗമായാണ് ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ഉയരുന്ന പ്രതിഷേധം വൻ വിജയമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending