Connect with us

india

പാര്‍ലമെന്റ് സമിതി നടപടികളില്‍ പൊരുത്തക്കേട്; ഡാനിഷ് അലി എം.പി സ്പീക്കറെ സമീപിച്ചു

സ്പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ 2 സ​മി​തി​ക​ൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ നി​ല​യി​ലാ​ണ്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ ഡാ​നി​ഷ്​ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

Published

on

പാ​ർ​ല​മെ​ന്‍റ്​ സ​മി​തി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്​ ചൂ​ണ്ടി​ക്കാ​ട്ടി തി​രു​ത്ത​ൽ​ന​ട​പ​ടി​ക്ക്​ ബി.​എ​സ്.​പി എം.​പി ഡാ​നി​ഷ്​ അ​ലി ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ സ​മീ​പി​ച്ചു. സ്പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ 2 സ​മി​തി​ക​ൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ നി​ല​യി​ലാ​ണ്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ ഡാ​നി​ഷ്​ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി അം​ഗം ര​മേ​ഷ്​ ബി​ധു​രി അ​ധി​ക്ഷേ​പി​ച്ച​പ്പോ​ൾ ഡാ​നി​ഷ്​ അ​ലി സ്പീ​ക്ക​ർ​ക്ക്​ അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി, പ​രാ​തി​ക്കാ​ര​നാ​യ ത​ന്നെ കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ച​ട്ട​പ്ര​കാ​രം പ​രാ​തി​ക്കാ​ര​ന്​ പ​റ​യാ​നു​ള്ള​ത്​ സ​മി​തി ആ​ദ്യം കേ​ൾ​ക്ക​ണം. എ​ന്നാ​ൽ, അ​ധി​ക്ഷേ​പം ന​ട​ത്തി​യ എം.​പി​യെ​യാ​ണ്​ ആ​ദ്യം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ അം​ഗം മ​ഹു​വ മൊ​​യ്​​ത്ര ചോ​ദ്യ​മു​ന്ന​യി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന്​ ബി.​ജെ.​പി അം​ഗം നി​ഷി​കാ​ന്ത്​ ദു​ബെ സ്പീ​ക്ക​​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ, ആ ​പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന എ​ത്തി​ക്സ്​ ക​മ്മി​റ്റി പ​രാ​തി​ക്കാ​ര​നെ​യാ​ണ്​ ആ​ദ്യം കേ​ൾ​ക്കാ​ൻ വി​ളി​ച്ച​തെ​ന്ന്​ ഡാ​നി​ഷ്​ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

അ​താ​ണ്​ ശ​രി​യാ​യ ന​ട​പ​ടി. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹി​രാ​ന​ന്ദാ​നി ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തെ​ക്കു​റി​ച്ച്​ എ​ത്തി​ക്സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ച​ത്​ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഡാ​നി​ഷ്​ അ​ലി പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ചോ​ദ്യ​ക്കോ​ഴ പ​രാ​തി ഉ​ന്ന​യി​ച്ച നി​ഷി​കാ​ന്ത്​ ദു​ബെ തൃ​ണ​മൂ​ൽ അം​ഗം മ​ഹു​വ മൊ​യ്​​ത്ര​ക്കെ​തി​രെ പു​തി​യ പ​രാ​തി ഉ​യ​ർ​ത്തി. മ​ഹു​വ ഇ​ന്ത്യ​യി​ലാ​യി​രി​ക്കെ, ലോ​ക്സ​ഭ വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ക്കാ​ൻ എം.​പി​മാ​ർ​ക്കു​ള്ള ലോ​ഗി​ൻ ഐ.​ഡി ദു​ബൈ​യി​ൽ​നി​ന്ന്​ ഉ​പ​​യോ​ഗി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. ഇ​ത്​ സു​ര​ക്ഷാ​ലം​ഘ​ന​മാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഇ​ക്കാ​ര്യം നാ​ഷ​ന​ൽ ഇ​ൻ​​ഫോ​മാ​റ്റി​ക്സ്​ സെ​ന്‍റ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ഷി​കാ​ന്ത്​ പ​റ​ഞ്ഞു.

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

india

ഫട്നാവിസിൻ്റെ ഭാര്യ റീൽസുണ്ടാക്കുന്ന തിരക്കിലാണ്; വിമർശനവുമായി കനയ്യ കുമാർ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യക്കെതിരെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ. ഫട്നാവിസിൻ്റെ ഭാര്യ ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറ​ങ്ങുന്നതെന്ന് കനയ്യ കുമാർ ചോദിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. അ​ഹങ്കാരികളായ രാഷ്ട്രീയക്കാരെ അവരുടെ സ്ഥലത്ത് നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

നാ​ഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ഫട്നാവിസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കനയ്യയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ പ്രഫുല്ല ഗുദാധേയാണ് അദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർഥി. പേര് പറയാതെ പരോക്ഷമായായിരുന്നു കനയ്യ ഫട്നാവിസിൻ്റെ ഭാര്യ അമൃത ഫട്നാവിസിനെ ലക്ഷ്യം വെച്ചത്. ശാസ്ത്രീയ സം​ഗീതം വശമുള്ള അമൃത സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

‘ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറാണോ. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുമ്പോൾ മതത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ട് ?’- അദ്ദേഹം ചോദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കനയ്യ വിമർശനം ഉന്നയിച്ചു. ‘മതം സംരക്ഷിക്കാൻ അമിത് ഷായുടെ മകൻ ജയ് ഷാ കൂടെയുണ്ടാകുമോ? ജയ് ഷാ ഐപിഎൽ ടീം രൂപീകരിക്കുകയാണ്. ഡ്രീം ഇലവനിൽ ടീം ഉണ്ടാക്കാനാണ് നമ്മളോട് പറയുന്നത്. അവർ, ക്രിക്കറ്റ് താരം ആകുന്ന സ്വപ്നം കാണാൻ പറയുന്നു. എന്നാൽ നമ്മൾ ചൂതാട്ടക്കാരായി മാറുകയാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.

കനയ്യയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രം​ഗത്തെത്തി. ഫട്നാവിസിൻ്റെ ഭാര്യക്കെതിരായ പരാമർശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു.

Continue Reading

Trending