Connect with us

india

പാര്‍ലമെന്റ് ഉദ്ഘാടനം; ജെ.ഡി.എസ് പങ്കെടുക്കുമെന്ന് ദേവഗൗഡ

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു.

നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ബി.ജെ.പി, ആര്‍.എസ്.എസ് ഓഫീസ് അല്ല ഉദ്ഘാടനം ചെയ്യുന്നത്. ഇരുസഭകളിലും അംഗമായിരുന്ന ഒരാളാണ് താനെന്നും എച്ച്.ഡി ഗൗഡ. ഇതോടെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടികള്‍ 25 ആയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്.

Published

on

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 400 നോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്. വായു മലിനീകരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങല്‍ നേരിടുന്നുണ്ട്..

വായു മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളില്‍ നിന്നുമുള്ള പുകയാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ.

വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

 

Continue Reading

india

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം

Published

on

മുംബൈ: നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം. പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.

‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭിക്കാറാം ഭീഷണി സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ.

Continue Reading

india

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; വന്‍ അപകടം ഒഴിവാക്കി കണ്ടക്ടറുടെ ഇടപെടല്‍

ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി.

Published

on

ബംഗളൂരുവില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉടനെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബി.എം.ടി.സിയുടെ ബസിലെ ഡ്രൈവറായ കിരണ്‍ കുമാറാണ് ഓട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സീറ്റില്‍ നിന്ന് ഡ്രൈവര്‍ മറിഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ടു പാഞ്ഞു. സമീപത്ത് കൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു.

ഇതോടെ കണ്ടക്ടര്‍ ഒബലേഷ് ഓടിയെത്തി ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബസ് നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് വിട്ടു. എന്നാല്‍, വഴിമദ്ധ്യേ ഡ്രൈവര്‍ മരിച്ചിരുന്നു.

 

Continue Reading

Trending