Connect with us

kerala

കേരളത്തിൽ ഔചിത്യബോധമില്ലാത്ത ഭരണം: പി. അബ്ദുൽ ഹമീദ് എംഎൽഎ

ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്

Published

on

മലപ്പുറം : ലൗഡ് സ്പീക്കറിൽ നിന്നായാൽ പോലും എതിർശബ്ദങ്ങളെ അസ്വസ്ഥതയോടും ഭീതിയോടും അധികാര ധാർഷ്ട്യത്തോടും കൂടി നോക്കിക്കാണുന്ന സംസ്ഥാനത്തെ ഇടതു മുന്നണി സർക്കാർ, ധനപ്രതിസന്ധിയുടെ പേരുപറഞ്ഞ് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോഴും ധൂർത്തും ആഢംബരവും അരങ്ങു തകർക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എംഎൽഎ പ്രസ്താവിച്ചു.

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. തൊട്ടതെല്ലാം പിഴക്കുന്ന കേരള ഭരണത്തിൽ വിലക്കയറ്റവും തലതിരിഞ്ഞ മദ്യനയവും തുടങ്ങി പിണറായി സർക്കാറിന്റെ ഔചിത്യബോധമില്ലാത്ത തുടർഭരണകാലം ജനങ്ങൾക്ക് മടുത്തു കഴിഞ്ഞുവെന്നും, സമരത്തിൽ ഉയർത്തിപ്പിടിച്ച വിഷയങ്ങൾ നിയസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.ഇ.യു ജില്ലാ പ്രസിഡൻ്റ് വി.പി സമീർ അധ്യക്ഷനായി. പി ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാം എന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ അവരെ പണയപ്പണ്ടമാക്കി കേന്ദ്രത്തിൽ നിന്നും കടമെടുത്തത് അപഹാസ്യമാണെണ് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ആറ് ഗഡു കുടിശിക ക്ഷാമബത്ത അനുവദിക്കുക, തടഞ്ഞു വെച്ച ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കവർന്നെടുത്ത ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ചിനു ശേഷം കലക്ടറേറ്റ് പടിക്കൽ ധർണയും നടന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സെറ്റ്കോ ജനറൽ കൺവീനർ എം.എ മുഹമ്മദാലി സമരസന്ദേശം നൽകി. മുൻ പ്രസിഡൻ്റ് എ.എം അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ കെ അബ്ദുൽ ബഷീർ, ഹമീദ് കുന്നുമ്മൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ലക്ഷ്മണൻ, അഹമ്മദ് എൻ, കെ . മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് എ കെ, ട്രഷറർ സലിം ആലിക്കൽ, ഷരീഫ് സി,സാജിദ പാലേമ്പടിയൻ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ മുണ്ടോടൻ, ജലീൽ അച്ചിപ്ര, പി ചേക്കുട്ടി, നാസർ പൂവത്തി, ടി.പി ശശികുമാർ, സാദിഖലി വെളില, മുംതാസ് .ടി വി, ഗഫൂർ പഴമള്ളൂർ, ഫൈറൂസ് വടക്കേമണ്ണ, ഷരീഫ് കാടേരി, നാഫിഹ് സി.പി, ആബിദ്, അഹമ്മദ്, അനിൽകുമാർ വള്ളിക്കുന്ന്, റിയാസ് വണ്ടൂർ, ഹമീദ് എം, ഹാഷിം കെ .പി, നാസർ ആനക്കയം നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് ആറ് വയസ്സുകാരിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Published

on

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

 

 

Continue Reading

kerala

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Published

on

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

Continue Reading

kerala

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

പാലക്കാട്: താംബരം-രാമനാഥപുരം സ്‌പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്‌പെഷല്‍ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06190), താംബരം-തിരുച്ചിറപ്പള്ളി സ്‌പെഷല്‍ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സര്‍വീസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസ് നീട്ടി

പാലക്കാട്: ജബല്‍പൂര്‍-കോയമ്പത്തൂര്‍-ജബല്‍പൂര്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ (നമ്പര്‍ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

Trending