വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.
എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.
തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.