Connect with us

kerala

വടകരയില്‍ സിപിഎം നടത്തിയത് തീവ്രവാദത്തിന് സമാനമായ വിദ്വേഷ പ്രചരണം; ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞു: വി.ഡി. സതീശന്‍

അന്വേഷിച്ചാല്‍ സിപിഎം ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന് വി.ഡി. സതീശന്‍

Published

on

വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ട് തന്നെയാണ് വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വിവാദമായ ‘കാഫിര്‍’ പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. റെഡ് എന്‍കൗണ്ടര്‍, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും ഉള്‍പ്പെടെ 5 സി.പി.എം സൈബര്‍ പേജുകളിലും വാട്സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ‘കാഫിര്‍’ ആണെന്ന പ്രചരണം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. അത് സാമൂഹികമായി ഉണ്ടാക്കിയേക്കാവുന്ന ഭിന്നിപ്പിന്റെ ആഘാതം എന്തായിരിക്കുമെന്നത് പരിശോധിക്കേണ്ടതാണ്. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണ്. ഈ ഗൂഡാലോചന അന്വേഷിച്ചാല്‍ സി.പി.എമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങും. കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇതിന് അവസാനം കാണുന്നതു വരെ നിയമപരമായി പോരാടും. മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയിലാണ് സിപിഎം ഇത് കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്. സ്വന്തം ഫോണ്‍ പോലീസിന് മുന്നില്‍ ഹാജരാക്കി ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന ആ ചെറുപ്പക്കാരന്‍ കാട്ടിയ ധീരതയാണ് സത്യം പുറത്തുവരാന്‍ കാരണമായതെന്ന് വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഹീനമായ ഗൂഡാലോചനയാണ് സിപിഎം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യമായി ക്ഷമാപണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും തയാറാകണം. സംഘപരിവാറിനെയും ബിജെപിയെയും പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമവും സിപിഎം ഇനി നടത്തരുത്. അത്തരം ശ്രമങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഉന്നതരായ സിപിഎം നേതാക്കളുടെ അറിവോടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രരണം നടത്തിയത്.

സമൂഹത്തെ രണ്ടായി തിരിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വോട്ട് നേടി ജയിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. അതുതന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോള്‍ പോലീസ് അന്വേഷിച്ചത്. അല്ലെങ്കില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഷാഫി പറമ്പിലിന്റെയും തലയില്‍ വച്ചേനെ. എത്ര ഗദ്ഗദകണ്ഠയായാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പറഞ്ഞത്. എത്ര വലിയ ഗൂഡാലോചനയാണ് അതിന്റെ പിന്നില്‍ നടന്നത്. കെ.കെ. ലതികയ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അന്വേഷിച്ചു പോയാല്‍ ചില കുടുംബങ്ങളില്‍ എത്തിച്ചേരുമെന്നും അതുകൊണ്ടാണ് പോലീസ് അന്വേഷിക്കാത്തതെന്നും സത്യം പുറത്തുവരുന്നതു വരെ നിയമപരമായി നേരിടുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം

Published

on

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.

Continue Reading

kerala

സന്തോഷ് കൊലക്കേസ്; മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍ 

കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു

Published

on

കരുനാഗപള്ളി സന്തോഷ് കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് അലുവ അതുലിനെ പിടികൂടിയത്. കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

മാര്‍ച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്. സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പങ്കജ് മേനോനാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവില്‍ പോയ പങകജിനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

Continue Reading

kerala

ഇതാണ് മാസ്സ്.. മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ.. മരണമാസ്സിന് ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ

സ്പോർട്സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, ഒരു ഡാർക്ക് കോമഡി ചിത്രമായെത്തിയ മരണ മാസ്സ് കുടുംബ  പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്

Published

on

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ’ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണമാസ്സും. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. വമ്പൻ പ്രേക്ഷക പിന്തുണയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അതിനിടയിൽ മരണ മാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും തീയേറ്ററുകളിൽ ആർപ്പു വിളിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തങ്ങളുടെ ചിത്രങ്ങളുടെ പ്രചരണത്തിനായി ഒരേ സമയം ഒരു തീയേറ്ററിൽ എത്തിയ സമയത്താണ് മരണ മാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും പ്രേക്ഷകർക്ക് മുന്നിൽ ആർപ്പ് വിളിച്ചു കൊണ്ട് ജിംഖാന ടീം ശ്രദ്ധ നേടിയത്. ഇരു കൂട്ടരും പരസ്പരം പിന്തുണക്കുന്ന ഈ സൗഹൃദ കൂട്ടായ്‌മ മലയാള സിനിമയിൽ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണെന്നതും ഈ വീഡിയോ അടിവരയിട്ടു പറയുന്നുണ്ട്.

സ്പോർട്സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, ഒരു ഡാർക്ക് കോമഡി ചിത്രമായെത്തിയ മരണ മാസ്സ് കുടുംബ  പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. കേരളത്തിലെ തീയേറ്ററുകൾ ഇപ്പോൾ നിറഞ്ഞു കവിയുന്നത് ഈ യുവതാര ചിത്രങ്ങൾക്ക് വേണ്ടിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത ആലപ്പുഴ ജിംഖാനയിലെ മറ്റു നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചത് ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയത് രതീഷ് രവിയാണ്.  പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസ്സ്, ഡാർക്ക് കോമഡി, ആക്ഷേപ ഹാസ്യം, സ്പൂഫ്, ത്രില്ലർ ഘടകങ്ങൾ ചേർത്തൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ്. ഈ വിഷുക്കാലത്തെ ആഘോഷമാക്കി മാറ്റിക്കൊണ്ട് തീയേറ്ററുകൾ ഇളക്കി മറിച്ചു കൊണ്ടാണ് ഈ രണ്ടു ചിത്രങ്ങളും വിജയകരമായി പ്രദർശനം തുടരുന്നത്.

Continue Reading

Trending