Connect with us

kerala

തിരുവനന്തപുരത്ത് യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കടയ്ക്ക് തീയിട്ടത്

Published

on

തിരുവനന്തപുരം: നാവായിക്കുളത്ത് യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കടയ്ക്ക് തീയിട്ടത്. തീയിട്ട ശേഷം ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇസ്മയിലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാസ്മിന്റെ മാതാവും മാതൃസഹോദരനും തമ്മിലുള്ള വഴിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. നേരത്തെയും ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണെന്നും സമീപവാസികള്‍ പറഞ്ഞു. ഇന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി വന്നതിന് പിന്നാലെയാണ് സംഭവം.

ജാസ്മിന്റെ മാതാവ് നടത്തുന്നതാണ് കട. ഉച്ചയ്ക്ക് ശേഷം പെട്രോളുമായി എത്തിയ ഇസ്മയില്‍ കടയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആ സമയത്ത് ജാസ്മിന്‍ കടയ്ക്ക് അകത്ത് കുടുങ്ങുകയും ചെയ്തു. ഷട്ടര്‍ തുറന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

kerala

മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം: 7 വള്ളങ്ങള്‍ തകര്‍ന്നു

പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.

Published

on

മലപ്പുറം: പൊന്നാനി പാലപ്പെട്ടി അജ്മേര്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായ കടലാക്രമണം. തീരത്ത് കയറ്റിയിട്ടിരുന്ന ഏഴ് ഫൈബര്‍ വള്ളങ്ങള്‍ കടലില്‍ പൊങ്ങി തകര്‍ന്നതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.

മത്സ്യബന്ധനം പൂര്‍ത്തിയാക്കി തീരത്ത് കയറ്റിയിരുന്ന വള്ളങ്ങളാണ് തിരമാലകളില്‍ പെട്ട് നശിച്ചത്. വള്ളങ്ങളിലുണ്ടായിരുന്ന യമഹ എന്‍ജിനുകളും വലകളും തകര്‍ന്നതായും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ഒരു വള്ളത്തിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ആകെ നഷ്ടം 15 ലക്ഷം രൂപയിലധികം വരുമെന്ന് വിലയിരുത്തല്‍.

കാണാതായ വള്ളങ്ങള്‍ക്കായി തീരദേശത്ത് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. കടലാക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും തിരമാലകളും ഇതിന് കാരണമാകാമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

kerala

ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച് സഹോദരങ്ങള്‍ ആശുപത്രിയില്‍

ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Published

on

പാലക്കാട്: ജ്യൂസാണെന്ന് തെറ്റിധരിച്ചു കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വായില്‍ സാരമായ പൊള്ളലേറ്റതിനാല്‍ കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് അങ്കമാലിയിലേക്ക് മാറ്റുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കായി മൃഗാശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ കുളമ്പ് രോഗ മരുന്ന് ഒഴിഞ്ഞ ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതാണ് കുട്ടികള്‍ ജ്യൂസാണെന്ന് കരുതി കുടിച്ചത്.

വായയില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

 

Continue Reading

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Continue Reading

Trending