Connect with us

kerala

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. പൂവച്ചല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സാഹിദിനെയാണ് അധ്യാപികമര്‍ദിച്ചത്. മുടിയില്‍ പിടിച്ച് മുതുകില്‍ ഇടിച്ചുവൊണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ സ്‌കൂളിലെ ഫ്‌ലോറന്‍സ് എന്ന അധ്യാപികക്കെതിരെ കുട്ടിയുടെ കുടുംബം കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

പൂവച്ചല്‍ ആലമുക്ക് സ്വദേശി ബൈജു- റഫീല ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാഹിദ്. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാരണമൊന്നുമില്ലാതെയാണ് അധ്യാപിക മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനമേറ്റ കുട്ടി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ട; എസ്എഫ്ഐയെയും സർക്കാരിനെയും പരിഹസിച്ച് അബിൻ വർക്കി

കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു ‘സ്റ്റാർട്ട്‌ അപ്പ് കമ്പനി’യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം. 

Published

on

കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി.കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു ‘സ്റ്റാർട്ട്‌ അപ്പ് കമ്പനി’യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം.

മികച്ച വ്യവസായം എന്ന നിലയിൽ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടമായിരുന്നുവെന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു. മികച്ച ഒരു ‘സ്റ്റാർട്ട്‌ അപ്പ്’ സംരംഭം എന്ന നിലയിൽ സർക്കാരിന്റെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കിട്ടിയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് ‘ദി ഫെഡറേഷൻ’ എന്നാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലിൻ്റെ പേര് ‘സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’ എന്നാണെന്നും അബിൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading

kerala

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 14-15 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില  37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇന്നും നാളെയും താപനില ഉയരുക.

Continue Reading

Trending