X
    Categories: indiaNews

അടുത്ത സെന്‍സസില്‍ ആറു മതങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: നിരവധി മതങ്ങളുള്ള ഇന്ത്യാ രാജ്യത്തെ സെന്‍സസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വെറും ആറ് മതങ്ങളെ മാത്രം. പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങളില്‍ നിന്ന് ആവശ്യമുയരുന്ന ഘട്ടത്തില്‍ക്കൂടിയാണ് മറ്റു മതങ്ങളെ പരിഗണിക്കാതെയുള്ള പുതിയ കണക്കെടുപ്പ് രീതി.

ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന എന്നീ മതങ്ങളെ മാത്രമാണ് ഔദ്യോഗികമായി സെന്‍സസ് ഫോമില്‍ പരിഗണിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ പ്രകൃതിയെ ആരാധിക്കുന്ന ആദിവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ‘സര്‍ന’ വിശ്വാസത്തെ പ്രത്യേക മതമായി പരിഗണിക്കണമെന്നത്. സമാനമായ ആവശ്യമുന്നയിച്ച് കര്‍ണാടകയിലെ ലിംഗായത്ത് സമുദായവും രംഗത്തെത്തിയിരുന്നു. മറ്റ് മതങ്ങളിലുള്ളവര്‍ക്ക് അവരുടെ മതമേതെന്ന് ഫോമില്‍ എഴുതാമെങ്കിലും അതിന് പ്രത്യേകമായി കോളം തിരിച്ചിട്ടില്ല. 2011ലെ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മതത്തിനായി വിശദമായ കോഡുകള്‍ രൂപകല്‍പന ചെയ്തത്.

പിന്നീട് നടന്ന ചര്‍ച്ചക്ക് ശേഷം ആറ് മതങ്ങളെ മാത്രം കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയ ‘1981 മുതലുള്ള ഇന്ത്യന്‍ സെന്‍സസിനെക്കുറിച്ചുള്ള പ്രബന്ധം’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡല്‍ഹിയിലെ പുതിയ സെന്‍സസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണിത് പുറത്തിറക്കിയത്.

webdesk11: