Connect with us

kerala

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം

മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം

Published

on

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യ പ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.

കേസുകളിൽ വർധനവ്:

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

അതേസമയം, അതിവേഗം പടരുന്ന കൊവിഡിന്‍റെ ജെ എൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാ​ഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോ​ഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

പുതുക്കിയ കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലാ തലത്തിൽ രോ​ഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ – ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ്.

kerala

സ്വതന്ത്ര കര്‍ഷക സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ളയെയും തെരഞ്ഞെടുത്തു

Published

on

രണ്ടു ദിവസമായി കോഴിക്കോട് നടന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് സമാപനം. സമാപനം കുറിച്ചുകൊണ്ട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിലിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കുറുക്കോളി മൊയ്തീൻ എം.എൽ.എയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള (പാലക്കാട്)യെയും ഓർഗനൈസിങ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാസർകോഡിനെയും ട്രഷററായി കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (കോഴിക്കോട്) നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മൺവിള സൈനുദ്ദീൻ (തിരുവനന്തപുരം),പി.പി മുഹമ്മദ് കുട്ടി (കോട്ടയം), കെ.ഇ അബ്ദുറഹിമാൻ ( പത്തനംതിട്ട), സി.എ അബ്ദുള്ള കുഞ്ഞി (കാസർകോസ്), അഹമ്മദ് പുന്നക്കൽ (കോഴിക്കോട്), എം.എം അലിയാർ മാസ്റ്റർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി പി.കെ അബ്ദുൽ അസീസ് (വയനാട്), എം.പി.എ റഹീം (കണ്ണൂർ), ടി.എം മുഹമ്മദ് ഇരുമ്പ് പാലം (ഇടുക്കി), പി.കെ അബ്ദു റഹിമാൻ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.

കൗൺസിലിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്‌മത്തുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്‌മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Published

on

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകി.

Continue Reading

kerala

കൊടകര കുഴൽപ്പണക്കേസ്: പുനരന്വേഷണം തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Published

on

കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടു. ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടലാണ് ഉണ്ടായത്.

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു.
വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷണം. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് വെച്ചത് താനാണോ എന്നും രാഹുൽ ചോദിച്ചു

Continue Reading

Trending