Connect with us

kerala

താമരശ്ശേരിയില്‍ ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്

ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണം; സ്റ്റലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.

Published

on

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാ ഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും. പാര്‍ലമെന്റില്‍ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള കൂട്ടായ്മക്ക് മുസ്ലിംലീഗി
ന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

കേരളത്തെ പ്രതിനിധീ കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. വിഷയത്തില്‍ നാലു നിര്‍ദേശങ്ങളാണ് തെലങ്കാന മു ഖ്യമന്ത്രി രേവന്ത് റെഡ്ഢി മു ന്നോട്ടുവെച്ചത്. ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കരുത്. മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക. ജനസംഖ്യാടിസ്ഥാന ത്തിലുള്ള പുനര്‍ നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല. 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുത്. നിലവില്‍ ലോക് സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേ ന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വര്‍ധിപ്പിക്കണം. തെലങ്കാന നിയമസഭയില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ മണ്ഡല നര്‍നിര്‍ണയത്തിനെതിരെ രൂ പീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോ ഗം ഹൈദരാബാദില്‍ നടക്കു മെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനി മൊഴി എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലിം ലീഗ് കേരള സംസ്ഥാജനറല്‍ സെക്രട്ടറി പി.എം.എ സലാം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജോസ് കെ മാണി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശി വകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു, ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് (വെര്‍ ച്വല്‍), പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, ഒഡീഷ പി.സി.സി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, ബി.ജെ.ഡി നേതാവ് സയ് കുമാര്‍ ദാസ് ബര്‍മ തുട ങ്ങിയവര്‍ പങ്കെടുത്തു

Continue Reading

kerala

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് സഭയുടെ വിമര്‍ശനം. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

Continue Reading

Trending