Connect with us

kerala

താമരശേരിയില്‍ മുസ്ലീം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച്‌ വിദ്വേഷ പ്രചരണം നടത്തി, യുവാവ് അറസ്റ്റില്‍

ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു.

Published

on

താമരശേരിയില്‍ മുസ്ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് പിടിയിലായത്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിക്കുകയും വിദ്വേഷം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു.

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്നും പറഞ്ഞ് ജയ് ശ്രീറാം വിളിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. രണ്ടാമത്തെ വീഡിയോയില്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്.ഇന്ന് ഉച്ചയോടെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജയ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

kerala

അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ല, പി. ശശിയുടേത് മാതൃകാ പ്രവര്‍ത്തനം; അന്‍വറിനെ വിമര്‍ശിച്ചും ശശിയെ സംരക്ഷിച്ചും മുഖ്യമന്ത്രി

അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Published

on

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഇടതുപക്ഷ എം.എല്‍.എ എന്ന ബോധം പി.വി. അന്‍വറിന് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ലെന്നും പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണ രീതിയില്‍ ചെയ്യാന്‍ പാടുള്ള കാര്യമല്ല അന്‍വര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെടുത്തി പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണത്തിന്റെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങളുമായി പി.വി. അന്‍വര്‍ ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വീണ്ടും വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഈ സമീപനം തുടരുകയാണെങ്കില്‍ തനിക്കും വീണ്ടും വീണ്ടും മാധ്യമങ്ങളെ കാണേണ്ടി വരുമെന്നും മുഖ്യമന്തി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ ദൗത്യവുമായി ഉദ്യോഗസ്ഥരെ അയക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിട്ടാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതി തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ യൂണിയന്‍ നേതാക്കളെയോ ഉത്തരവാദിത്തത്തിന് ഭംഗം വരുന്ന രീതിയില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അന്വേഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 24ന്‌ മുമ്പായി നല്‍കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നേരത്തെ തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തന്നെ അന്വേഷണ പുരോഗതിയെ കുറിച്ച് ആരാഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വന്ന ബസ്

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ 10.50നാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കില്ല.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം എന്നാണ് സംശയിക്കുന്നത്. കടയിലെ തൊഴിലാളികള്‍ അത്ഭുതകരമായി
രക്ഷപ്പെട്ടു.

Continue Reading

kerala

എം എം ലോറന്‍സ് അന്തരിച്ചു

95 വയസ്സായിരുന്നു.

Published

on

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Continue Reading

Trending