Connect with us

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

Published

on

ദമ്മാം: അതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാധാരണ പ്രവാസികൾക്ക് നിലാവരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്ക​പെടേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നൂതന ആരോഗ്യ പരിചരണവും സാമൂഹ്യ ആരോഗ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ചുവടുവയ്പ്പാണിത്. ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതും, ദാറസ്സസിഹ മെഡിക്കൽ സെന്ററിന്റെ പുതിയ സൗകര്യവും കാണുന്നതിലും ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി മുൻ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അൽ ദിവാലിയ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചികിൽസക്കൊപ്പം മനസ്സ് തൊടുന്ന സ്നേഹവും പരിചരണവും രോഗികൾക്ക് നൽകുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങൾ ചെയ്യേണ്ടത്. അത് ദാറസ്സിഹയിൽ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പുതിയ അധ്യയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷൻ 2030 ഭാഗമായി ആരോഗ്യ രംഗത്തെ പരിഷ്കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കൽ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സിഎം.ഡി ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഇന്റേണൽ മെഡിസിൻ മുതൽ പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെർമറ്റോളജി, ജനറൽ സർജറി തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയാണ് പുതിയ ദാർ അസ് സിഹ്ഹ മെഡിക്കൽ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരക്കാർക്ക് ഏറ്റവും മികച്ചസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചികിൽസയും, വിദഗ്ദരുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ദാറസ്സിഹ പിന്തുടരുന്നതെന്നും, പുതിയ സംവിധാനങ്ങൾ സേവന മേഖലയെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഡയറകട്ർ മുഹമ്മദ് അഫ്നാസ് പറഞ്ഞു.
1995-ൽ ആരംഭിച്ച് 2006-ൽ ഇറാം ഹോൾഡിംഗ്സ് ഏറ്റെടുത്തത് മുതൽ, മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും,അൽ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകൾ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകൾ, 50 ഓളം ഡോക്ടർമാർ , മറ്റ് സംവിധനങ്ങൾ ഉൽപടെ 24 മണിക്കുറും സേവനം ലഭ്യമാക്കുന്നു.
ചടങ്ങിൽ 15,20 25 വർഷത്തെ സേവനങ്ങൾ പൂറത്തിയാക്കിയവരെ മൊമന്റോയും, പ്രശംസാ പത്രവും, സമ്മാനങ്ങളും നൽകി ആദരിച്ചു.
ഇറാം ഹോൾഡിംഗ് ഡയറക്ടർ രിസ്‍വാൻ അഹമ്മദ് സിദ്ധീഖ് , സി.ഒ.ഒ മധുകൃഷ്ണൻ, സി.ഇ. ഒ അബ്ദുൾ റസ്സാഖ് , ദാറസ്സിഹ ഓപറേഷൻ മാനേജർ ഓപറേഷൻ മാനേജർ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
പടം: ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഇറാം ഹോൾഡിംഗ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ്, ഇന്ത്യൻ എംബസ്സി എക്കണോമിക്, ആന്റ് കൊമേഴ്സ് കോൺസുലാർ മനുസ്മൃതി എന്നിവർ സമീപം.

Continue Reading

GULF

ദമ്മാമിൽ പാൻ ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി 7-ന്

സിനിമാതാരങ്ങളും ജനപ്രിയ ഗായകരും പങ്കെടുക്കും.

Published

on

ദമ്മാം: കലാ പ്രേമികളായ പ്രവാസി സമൂഹത്തിന് നവ്യാനുഭവം പകരുന്ന ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കി ദമ്മാമിൽ പാൻ ഇന്ത്യ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നു. ഇ ആർ ഇവന്റസിന്റെ ബാനറില്‍ ദര്‍ശന ചാനലും ടീം പാൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി7-ന് വെള്ളിയാഴ്ച ദമ്മാം കോബ്രാ പാര്‍ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യുവ കൗമാരങ്ങളുടെ ഹരമായ റാപ്പ് ഗായകൻ ഡബ്സി, ഗായിക അഭയ ഹിരണ്മയി,പ്രമുഖ സിനിമാനടൻ ധ്യാൻ ശ്രീനിവാസൻ,നടി ഭാവന എന്നിവരും ദി ബി പോസിറ്റീവ് മ്യൂസിക് ബാൻഡിന്റെ സംഗീത അകമ്പടിക്ക് ചുവട് വെക്കാൻ ഡാൻസിങ് ജോഡി കുക്കുവും ദീപയും ഉൾപ്പടെ ഇരുപതോളം കലാകാരന്മാർ അരങ്ങിലെത്തും.മനോജ് മയ്യന്നൂരാണ് സംവിധാനം. ഡോണ സൂസൻ ഐസക് അവതാരകയായി എത്തും. സഊദിയിലെ പ്രമുഖ സംരംഭകരായ പോർട്ട് ഗോഡ് ഷിപ്പിങ് & ലോജിസ്റ്റിക്, സോന ഗോൾഡ് & ഡയമണ്ട്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

ശബ്ദവും വെളിച്ചവും വേദിയും മീഡിയ പ്രൊ ദുബായ് ഒരുക്കും. ദമ്മാമിലെ ഐവിഷൻ ഇവന്റസ് ആണ് ഇവന്റ് മാനേജ്മെന്റ്. സർക്കാർ അനുമതിയോടെ നടത്തുന്ന പരിപാടിയിലേക്ക് വിവിധ കാറ്റഗറി നിരക്കിൽ പാസ് മൂലമാണ് പ്രവേശനം.ഏഴാം തിയ്യതി വൈകുന്നേരം 4 മണിക്ക് പരിപാടിയുടെ പ്രവേശന കവാടങ്ങള്‍ തുറക്കുകയും കൃത്യം ആറു മണിക്ക്തന്നെ പരിപാടി ആരംഭിക്കുകയും ചെയ്യുമെന്നും ടിക്കറ്റുകൾക്ക്, 0596275859, 0557069594, 0544740943 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, ഡോണ സൂസൻ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു ഓമാനൂർ, എബി പി അലക്സ്‌, രാഘേഷ് പോർട്ട്ഗോഡ്, ഷീബ സോന ഗോൾഡ് & ഡയമണ്ട്സ്, ഇ ആർ ഇവന്റസ് പ്രതിനിധി റസാ അൽ ഫർദാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading

GULF

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ച​ട​ങ്ങി​ൽ വേ​ൾ​ഡ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Published

on

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​തി​യ​കാ​ല​ത്തെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​മ​രം​ഗ​ത്ത് പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യി​ദ്ദീ​ൻ. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സി​ക​ൾ എ​പ്പോ​ഴും സ​ഹ​ജീ​വ​ന​ത്തി​നും പ​ര​സ്പ​ര സ​ഹാ​യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​വ​രാ​ണെ​ന്നും ജോ​ലി​യും ബി​സി​ന​സും ക​ഴി​ഞ്ഞു​ള്ള സ​മ​യം സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന് മാ​റ്റി​വെ​ച്ച് കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചെ​യ്യു​ന്ന സേ​വ​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ വേ​ൾ​ഡ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ ഹ​നീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ ​അ​ൻ​വ​ർ അ​മീ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ് യ ​ത​ള​ങ്ക​ര, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള ആ​റ​ങ്ങാ​ടി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ഇ​സ്മാ​യി​ൽ എ​റാ​മ​ല, കെ.​പി.​എ. സ​ലാം, എ.​സി. ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, ഒ. ​മൊ​യ്തു, ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, പി.​വി. നാ​സ​ർ, പി.​വി. റ​യീ​സ്, എ​ൻ.​കെ. ഇ​ബ്രാ​ഹിം, സ​മ​ദ് ചാ​മ​ക്ക​ല, സ​ഫീ​ഖ് സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ൾ​ഡ്‌ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​നെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ ആ​ദ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ്‌ ബി​ൻ അ​സ്‍ലം, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, റാ​ഫി പ​ള്ളി​പ്പു​റം, അ​യ്യൂ​ബ്‌ ഉ​റു​മി, ഇ​ൻ​കാ​സ്‌ സെ​ക്ര​ട്ട​റി ഹ​രീ​ഷ്‌ മേ​പ്പാ​ട്‌, വി​വി​ധ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ്‌ കാ​ലൊ​ടി, കെ.​പി. മു​ഹ​മ്മ​ദ്‌, നൗ​ഫ​ൽ വേ​ങ്ങ​ര, ജ​ലീ​ൽ മ​ഷൂ​ർ ത​ങ്ങ​ൾ, നി​സാം കൊ​ല്ലം, റ​ഗ്ദാ​ദ്‌ മൂ​ഴി​ക്ക​ര, അ​ഷ​റ​ഫ്‌ സി.​വി.​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Continue Reading

Trending