Connect with us

kerala

പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല: മാധവ് ഗാഡ്ഗില്‍

2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.

Published

on

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ മനംനൊന്ത് മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ് ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രതികരിച്ചത്.

കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന 13 വര്‍ഷം പഴക്കമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്റ്റംബറില്‍ പുണെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ ഗാഡ്​ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, അതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രതിസന്ധിക്കു കാരണം. ജനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരേ ജനങ്ങള്‍ സംഘടിക്കണം. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍പോലും ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നിലവിലുള്ള ത്രിതലപഞ്ചായത്ത് നിയമങ്ങളുടെ ബലത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

Published

on

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പയ്യാവൂര്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading

kerala

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം

Published

on

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.

വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Continue Reading

Trending