Connect with us

kerala

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സ്രവം പരിശോധനക്കയച്ചു

സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.

Published

on

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്കയച്ചു. സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. തിരുവാലിയിലെ പൂന്തോട്ടം എന്ന സ്ഥലത്തെ കാഞ്ഞിരമരത്തിലാണ് 15 വവ്വാലുകള്‍ ചത്തത്.

അതേസമയം, വവ്വാലുകള്‍ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവാലിയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയത്.

സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

 

 

kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന് ഇഡി സമൻസ്

കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്

Published

on

കെ രാധാകൃഷ്ണൻ എംപിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. ഇന്നലെ ഹാജരാവനാണ് നിർദേശം സമൻസിൽ ഉണ്ടായിരുന്നത്. എന്നാൽ ഡൽഹിയിൽ ആയിരുന്നതിനാൽ സമൻസ് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന ഘട്ടത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ. ഇഡി സമന്‍സ് ലഭിച്ചതായി എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.

ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. നോട്ടീസ് വന്നതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്നാണ് സമന്‍സ് ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സമന്‍സ് വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് അദേഹം പറഞ്ഞു. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കൽ ക്ലിയറൻസിനായി ഇഡി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമൻസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്

Published

on

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാർ ​ഗാന്ധിയെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.

സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തുഷാർ ഗാന്ധി. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തുഷാർ ​ഗാന്ധി പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളത്തിൽ എത്തുന്ന ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ബിജെപിയും ആർഎസ്എസും അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് സ്‌കൂള്‍വാനിടിച്ച് എട്ടുവയസ്സുകാരി മരിച്ചു

കുട്ടി സഞ്ചരിച്ചിരുന്ന അതേവാഹനം ഇടിച്ചാണ് അപകടം

Published

on

കോഴിക്കോട് ∙ കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനം ഇടിച്ചു മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയും നല്ലളം സ്വദേശി വി.പി. ഹഫ്സലിന്റെ മകളുമായ സൻഹ മറിയം (8) ആണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ശേഷം വാൻ പിന്നോട്ട് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ വാൻ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉമ്മ: സുമയ്യ.

Continue Reading

Trending