Connect with us

kerala

കേരളത്തില്‍ ഇന്ന് 16,012 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,05,410 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,626 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1140 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5213, കൊല്ലം 6701, പത്തനംതിട്ട 2533, ആലപ്പുഴ 2959, കോട്ടയം 4135, ഇടുക്കി 1560, എറണാകുളം 6251, തൃശൂര്‍ 3132, പാലക്കാട് 1923, മലപ്പുറം 2207, കോഴിക്കോട് 2447, വയനാട് 1479, കണ്ണൂര്‍ 1814, കാസര്‍ഗോഡ് 733 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,13,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending