Connect with us

kerala

കേരളത്തില്‍ ഇന്ന് 1223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 12,868 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,263 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 101 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2424 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 328, കൊല്ലം 339, പത്തനംതിട്ട 144, ആലപ്പുഴ 132, കോട്ടയം 229, ഇടുക്കി 161, എറണാകുളം 302, തൃശൂര്‍ 286, പാലക്കാട് 24, മലപ്പുറം 83, കോഴിക്കോട് 183, വയനാട് 98, കണ്ണൂര്‍ 85, കാസര്‍ഗോഡ് 30 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,33,365 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.
മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

Continue Reading

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

india

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

മൂന്ന് വർഷത്തേക്കാണ് നടപടി

Published

on

തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.

തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.

ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Continue Reading

Trending