Connect with us

kerala

അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് 450 പേര്‍

പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ശരാശരി മൂവായിരത്തോളമാണ്.

Published

on

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് 450 പേര്‍. അതേസമയം സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. 2017 മുതല്‍ 2019 വരെ മൂന്നുവര്‍ഷത്തിനിടെ 334 പേരാണ് മരിച്ചത്. എന്നാല്‍ 2020, 21 വര്‍ഷങ്ങളില്‍ ഇത് 116 പേര്‍ മാത്രമാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ശരാശരി മൂവായിരത്തോളമാണ്.

പാമ്പ് കടിയേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമായി 1657 പേര്‍ക്ക് ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നതിനുള്ള പരിശീലനം നല്‍കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത് 928 പേര്‍ക്ക് പാമ്പ് പിടിക്കാന്‍ ലൈസന്‍സ് നല്‍കി.2012 മുതല്‍ 2021 വരെ വന്യമൃഗങ്ങള്‍കാരണം 1088 പേര്‍മരിച്ചതായും മന്ത്രി വെളിപ്പെടുത്തി.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള കര്‍മ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് 1600 അഭിപ്രായങ്ങള്‍ രേഖാമൂലം ലഭ്യമായിട്ടുണ്ട്. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി എട്ടിന പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒപ്പം അടുത്ത പത്ത് വര്‍ഷത്തേക്ക് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 1150 കോടിരൂപയുടെ പദ്ധതി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു

Published

on

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.

 

 

Continue Reading

kerala

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം: പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

Published

on

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.

യൂത്ത് ലീഗിനെ കൂടാതെ, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം പരാതികളാണ് ഇതേതുടര്‍ന്ന് ലഭിച്ചത്. എന്നാല്‍ ഇന്നലെ വരെ പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആദ്യ പരാതിക്കാരനായ യഹിയ സലിമിനെ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുകയായിരുന്നു.

 

Continue Reading

kerala

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Published

on

ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

 

 

Continue Reading

Trending