Connect with us

Culture

മോദി വിദേശ രാജ്യങ്ങളില്‍: 42 യാത്രകള്‍; 165 ദിവസം; ആകെ ചെലവ് 3,55,30,38,465 രൂപ

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരത്തിലേറി 48 മാസങ്ങള്‍കൊണ്ട് നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. ഇതിനായി നടത്തിയത് 42 യാത്രകള്‍. ഈ യാത്രകള്‍ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവിട്ടത് 355 കോടി രൂപ.

അതായത് 165 ദിവസങ്ങള്‍ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിലായിരുന്നു. വിവരാവകാശ നിയമപ്രകാരം ബംഗളൂരു സ്വദേശി നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്.

ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്. ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്.

ഇതില്‍ തന്നെ ഈ വര്‍ഷം സന്ദര്‍ശനം നടത്തിയ ജോര്‍ദാന്‍, ഫലസ്തീന്‍, യു. എ. ഇ, ഒമാന്‍, സ്വീഡന്‍, യു.കെ, ജര്‍മ്മനി, ചൈന, നേപ്പാള്‍, റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ചൈന സന്ദര്‍ശനങ്ങളുടെ ചെലവ് എത്രയെന്നത് സംബന്ധിച്ച ബില്‍ ലഭ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച പട്ടിക പറയുന്നത്. നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കിയ തുക എത്രയെന്ന് ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്ന മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരം കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

Film

‘ARM’ ഇനി പാൻ ഇന്ത്യൻ; അഞ്ച് ഭാഷകളിൽ ഒ.ടി.ടി സ്ട്രീമിം​ഗ് ആരംഭിച്ചു

ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും. 

Published

on

ടൊവിനോ തോമസ്  നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം (ARM) ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് മുതൽ കാണാൻ കഴിയും. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 58 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 12-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിന് കഴിഞ്ഞിരുന്നു.

ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിക്കുന്നത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.

38 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞുവെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

Continue Reading

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

Business

തൊട്ടാല്‍ പൊള്ളും പൊന്ന് ! പതുങ്ങിയത് കുതിക്കാനോ ? ഒറ്റയടിക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Trending