Connect with us

kerala

അപക്വവും പരസ്പര വിരുദ്ധവുമായ ആരോപണം: തോമസ് കെ. തോമസിനെതിരെ ആന്റണി രാജു

ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നായിരുന്നു തോമസ് ആരോപിച്ചത്.

Published

on

തോമസ് കെ. തോമസിനെ തള്ളിമുന്‍ മന്ത്രി ആന്റണി രാജു രം​ഗത്ത്. തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട്ടിൽ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും തോമസ് ചാണ്ടിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ താൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു മുമ്പാകെ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പറയേണ്ടി വന്നാൽ താൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നായിരുന്നു തോമസ് ആരോപിച്ചത്. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് സീറ്റ് കൈവശപ്പെടുത്താൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താൻ മന്ത്രിയാകില്ലെന്ന് ആൻ്റണി രാജു പറഞ്ഞിട്ടില്ല.

ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രി നല്ല മനുഷ്യനാണ്. മുഖ്യമന്ത്രിയിൽ പരിപൂർണ വിശ്വാസം. കോഴ ആരോപണം കെട്ടിചമച്ച കഥയാണ്. സമഗ്ര അന്വഷണം വേണം. തോമസ് പറഞ്ഞു.

kerala

ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്‌സാക്ഷിയായ സമദ്

കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു

Published

on

മലപ്പുറത്ത് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് കൂടെയുണ്ടായിരുന്ന മറ്റ1രു ടാപ്പിങ് തൊഴിലാളി സമദ്. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തില്‍ കടിച്ച് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു.

താന്‍ പേടിച്ച് ഒച്ചവെച്ചു. അടുത്തൊന്നും വീടില്ലാത്തതിനാല്‍ ആരും എത്തിയില്ല. പിന്നീട് ഫോണ്‍ വിളിച്ച് ആളെക്കൂട്ടി. ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.

Continue Reading

kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി

ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Published

on

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending