Connect with us

News

നിരോധിത മരുന്ന് ഉപയോഗം; പോളിഷ് ടെന്നീസ് താരത്തിന് വിലക്ക്

ഒരുമാസം വിലക്കാണ് താരത്തിനുമേലുള്ളത്.

Published

on

പോളിഷ് വനിത ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിലക്ക്. ഒരുമാസം വിലക്കാണ് താരത്തിനുമേലുള്ളത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് വിലക്ക്. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് പ്രഖ്യാപിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നല്‍കുന്ന ട്രിമെറ്റാഡിസിന്‍ എന്ന മരുന്ന് സ്വിയാടെക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം ഇഗ സ്വിയാടെക്ക് സമ്മതിച്ചിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മരുന്നാണ് തനിക്ക് വിനയായതെന്നാണ് താരം വെളിപ്പെടുത്തുന്നത്. അഞ്ചുവട്ടം ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ലോക രണ്ടാം നമ്പര്‍ താരമായ സ്വിയാടെക്കിനെ കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ നാലുവരെ താത്കാലിക വിലക്ക് ലഭിച്ചിരുന്നു.

 

kerala

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി പിടിയില്‍

ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്.

Published

on

അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

പ്രതിക്ക് പതിനെട്ട് വയസും 6 മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം. സഹപാഠിയെ ാെപാലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

 

Continue Reading

kerala

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശം; വൊക്കലിഗ മഹാസംസ്ഥാന മഠം തലവനെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു

രു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Published

on

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഒരു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു സ്വാമിജിയുടെ വിവാദ പരാമർശം. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും വഖഫ് ബോർഡ് ഇല്ലാതാക്കാണമെന്നുമായിരുന്നു സ്വാമിജി റാലിയിൽ പറഞ്ഞത്.

എന്നാൽ പരാമർശത്തിൽ ഖേദപ്രകടനവുമായി കുമാര ചന്ദ്രശേഖരനാഥ സ്വാമിജി രം​ഗത്തെത്തിയിരുന്നു. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയായിരുന്നു ഖേദപ്രകടനം.

‘വൊക്കലിഗക്കാർ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നവരാണ്. എല്ലാ മതവിശ്വാസികളോടും ഞങ്ങൾ എല്ലായിപ്പോഴും ഒരുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ മഠം മുസ്‌ലിംകളുമായി സൗഹാർദപരമായ ബന്ധം പുലർത്തുന്നു, അവർ ഞങ്ങളെ പതിവായി സന്ദർശിക്കാറുണ്ട്. അതുപോലെ, ഞങ്ങൾ അവരുടെ വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ചടങ്ങുകളിലും പങ്കെടുക്കുന്നു. അതുകൊണ്ട് ഈ സമൂഹത്തോട് അസഹിഷ്ണുതയില്ല’ എന്നായിരുന്നു സ്വാമിജി പറഞ്ഞത്.

Continue Reading

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി; രോഹിത്തും സംഘവും പാകിസ്താനിലേക്കില്ല

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യന്‍ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉള്‍പ്പടെ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്താനില്‍ നടത്തണമെന്നാണ് പിസിബി നിലപാട്.

മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യന്‍ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലില്‍ നടത്താമെന്നാണ് ബിസിസിഐ ആവര്‍ത്തിക്കുന്നത്.

ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്‌നം ഐസിസി യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

Continue Reading

Trending