Connect with us

kerala

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റർ പൂട്ടണം; നിർദേശം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ

താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നിര്‍ദേശം ലഭിച്ചത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഡി.ഇ.ഒയുടെ ഉത്തരവില്‍ പറയുന്നു. താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ അനധികൃതമായി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. മൊയ്‌നുദീന്‍ കത്ത് നല്‍കിയത്.

പഞ്ചായത്തി രാജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ, പഞ്ചായത്ത് പരിധിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടുകയോ, അല്ലെങ്കില്‍ പിഴചുമത്തിയോ നിയമനടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്ന് ഡിഇഒയുടെ കത്തില്‍ സൂചിപ്പിക്കുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന അവലോകന സംവിധാനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശമാണ് പ്രധാനമായും ഡിഇഒ കത്തില്‍ ഉന്നയിക്കുന്നത്.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അനിയന്ത്രിത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ഇത്തരം അനധികൃത ട്യൂഷന്‍ സെന്ററുകളിലാണ് പലപ്പോഴും വിദ്യാര്‍ഥിക്കിടയിലെ സംഘര്‍ഷങ്ങളിലേറെയും തുടങ്ങാറുള്ളതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലെ പോര്‍വിളിക്കും ശേഷം മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending