Connect with us

kerala

റോഡ്, കുളം നിര്‍മാണങ്ങളുടെ മറവില്‍ ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകം

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി

Published

on

ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ്. റോഡ്കളുടെയും കുളങ്ങളുടേയും നിര്‍മാണങ്ങളുടെ മറവില്‍ പാറ പൊട്ടിച്ച് കടത്തിയതായി ജിയോളജി വകുപ്പ് വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്. 2022 മുതല്‍ വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട്. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയിട്ടുള്ളത്.

ജില്ലയില്‍ പാറ പൊട്ടിച്ച് കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഒരാള്‍ക്ക് മാത്രമായിരുന്നെങ്കിലും നിരവധിപേര്‍ പാറ പൊട്ടിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.

അനധികൃത ഖനന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാന്‍ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ഇടുക്കിയില്‍ ആരേയും നിയമിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

kerala

സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പിരിവ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Published

on

സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പിരിവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പിടിഎകള്‍ക്ക് എതിരല്ലെന്നും എന്നാല്‍ പിടിഎയുടെ അമിതാധികാര പ്രയോഗം സംബന്ധിച്ച് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മേല്‍ പണത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. വിട്ടു വീഴ്ചയുണ്ടാകില്ലെന്നും എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ പല അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനം നടക്കുന്നതായും മന്ത്രി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവേശനത്തിനും മാനദണ്ഡങ്ങള്‍ ബാധകമാണെന്നും 60 ശതമാനം സീറ്റുകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിന് വിരുദ്ധമായി പ്രവേശനം നടത്തിയാല്‍ നടപടിയെടുക്കാന്‍ അധികാരം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

kerala

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

Published

on

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവാണ് ഇത്തവണ. ഉന്നത പഠനത്തിന് 4,24,583 പേര്‍ അര്‍ഹതനേടി. 61,449 പേര്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 71,831 പേരായിരുന്നു ഫുള്‍ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,382 ഫുള്‍ എ പ്ലസുകള്‍ ഇത്തവണ കുറവാണ്.

വിജയശതമാനം ഉയര്‍ന്ന റവന്യൂ ജില്ല- കണ്ണൂര്‍ (99.87 %). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – തിരുവനന്തപുരം (98.59%). വിജയ ശതമാനം ഉയര്‍ന്ന വിദ്യാഭ്യാസ ജില്ലകള്‍ – പാല, മാവേലിക്കര (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – ആറ്റിങ്ങല്‍(98.28%). ഫുള്‍ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4,115പേരാണ് ജില്ലയില്‍ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 4,934 ആയിരുന്നു. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ പികെഎംഎംഎച്ച്എസ്എസ് എടരിക്കോടാണ്. 2,017കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

Continue Reading

Trending