Connect with us

kerala

അനധികൃത ഭൂമി ഇടപാട്: സി.പി.എം നേതാവ് കുരുക്കില്‍; സംരക്ഷണമൊരുക്കി പാര്‍ട്ടി

റ​വ​ന്യു റി​ക്ക​വ​റി​യെ തു​ട​ർ​ന്ന്​ ലേ​ല​ത്തി​നു​വെ​ക്കു​ക​യും എ​ന്നാ​ൽ ലേ​ല​ത്തി​ൽ ആ​രും ഏ​റ്റെ​ടു​ക്കാ​തെ വ​രി​ക​യും ചെ​യ്യു​മ്പോ​ഴാ​ണ്​ ബോ​ട്ട് ഇ​ൻ ലാ​ൻ​ഡാ​യി റ​വ​ന്യു വ​കു​പ്പ് ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​ത്.

Published

on

പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ അ​തി​വേ​ഗ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ​യും പാ​ർ​ട്ടി അ​റി​യാ​തെ​യും സി.​പി.​എം നേ​താ​വ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ശാ​ന്ത​ൻ​പാ​റ വി​ല്ലേ​ജി​ലെ പേ​ത്തൊ​ട്ടി​യി​ൽ 14.87 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​ത്​ വി​വാ​ദ​ത്തി​ൽ. ‘ബോ​ട്ട് ഇ​ൻ ലാ​ൻ​ഡ്’ ആ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യാ​ണ് പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യ നേ​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി സ​ർ​വ മു​ക്ത്യാ​ർ വ​ഴി സ്വ​ന്ത​മാ​ക്കി​യ​ത്.

റ​വ​ന്യു റി​ക്ക​വ​റി​യെ തു​ട​ർ​ന്ന്​ ലേ​ല​ത്തി​നു​വെ​ക്കു​ക​യും എ​ന്നാ​ൽ ലേ​ല​ത്തി​ൽ ആ​രും ഏ​റ്റെ​ടു​ക്കാ​തെ വ​രി​ക​യും ചെ​യ്യു​മ്പോ​ഴാ​ണ്​ ബോ​ട്ട് ഇ​ൻ ലാ​ൻ​ഡാ​യി റ​വ​ന്യു വ​കു​പ്പ് ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

റ​വ​ന്യു റി​ക്ക​വ​റി​ക്കു​ശേ​ഷം നി​ശ്ചി​ത വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തി​നി​ട​യാ​ക്കി​യ വാ​യ്പ​ക്കു​ടി​ശ്ശി​ക​യും പ​ലി​ശ​യും അ​ട​ച്ചു​തീ​ർ​ത്താ​ൽ ഭൂ​മി ഉ​ട​മ​സ്ഥ​ന്​ വി​ട്ടു​ന​ൽ​കാ​നാ​കും. അ​തു​വ​രെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​നും ന​ട​ത്തി​പ്പു​ചു​മ​ത​ല വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കു​മാ​ണ്.

ഇ​ങ്ങ​നെ​യു​ള്ള വ​സ്തു കൃ​ഷി​ക്കോ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യോ കൈ​മാ​റ്റം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഭൂ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്​ ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സോ​മ​രാ​സം​പെ​ട്ടൈ സ്വ​ദേ​ശി​യാ​യ 83കാ​ര​നി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​ന് സി.​പി.​എം നേ​താ​വ് മു​ക്ത്യാ​ർ എ​ഴു​തി വാ​ങ്ങി ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​ത്.

പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ്വ​ന്തം മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തി​ന്റെ ത​ലേ​ന്നാ​ണ് നാ​ട്ടു​കാ​ര​നാ​യ ഏ​രി​യ ക​മ്മി​റ്റി​യം​ഗം തി​ടു​ക്ക​പ്പെ​ട്ട്​ വ​സ്തു ഇ​ട​പാ​ട് ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഈ ​വ​സ്തു​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​വി​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഇ​തേ നേ​താ​വി​നെ​തി​രെ കേ​സു​ണ്ടാ​യി.

നേ​താ​വ് ഭൂ​മി കൈ​യേ​റി​യ സം​ഭ​വ​ത്തി​ൽ, ഈ ​വ​സ്തു പാ​ട്ട​ത്തി​നെ​ടു​ത്ത​യാ​ൾ സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യ സം​ഭ​വ​വും ഉ​ണ്ടാ​യി. ഈ ​പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത സി.​പി.​എം ജി​ല്ല നേ​തൃ​ത്വം, എ​ന്നാ​ൽ തൊ​ട്ടു​മു​മ്പ്​ ഏ​രി​യ ക​മ്മി​റ്റി​യം​ഗം ന​ട​ത്തി​യ അ​ന​ധി​കൃ​ത ഭൂ​മി​യി​ട​പാ​ടി​ൽ ഇ​ട​പെ​ട്ടി​ല്ല. സി.​പി.​എം നേ​താ​വി​ന്​ ഭൂ​മി കൈ​മാ​റി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി 2020ൽ ​ഇ​തേ ഭൂ​മി കോ​ത​മം​ഗ​ലം ക​ട​വൂ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ​ക്ക്​ കൈ​മാ​റി​യ​താ​യി വി​ൽ​പ​ന​ക്ക​രാ​റു​ണ്ടാ​ക്കി ദേ​വി​കു​ളം സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​നേ​താ​വ് താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​തി​നി​ധി​ക​ൾ വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല ക​മ്മി​റ്റി​യം​ഗം ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending