Connect with us

kerala

ഇഗ്‌നോ പ്രവേശനം ജൂലൈ 15 വരെ നീട്ടി

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലൈയില്‍ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷന്‍) ജൂലായ് 15 വരെ നീട്ടി.

Published

on

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലൈയില്‍ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷന്‍) ജൂലായ് 15 വരെ നീട്ടി.

എം ബി എ, എം ബി എ (ബാങ്കിങ് & ഫിനാന്‍സ് ), എം എസ് സി ഫിസിക്സ്, റൂറല്‍ ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷിയോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇനിപ്പറയുന്ന ലിങ്കുകള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം: https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ ഇഗ്നോ ഓണ്‍ലൈന്‍ സംവിധാനം വഴി നിലവില്‍ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ അവരുടെ യുസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുന്‍പ് അവ നീക്കം ചെയ്യണം.

വിശദവിവരങ്ങള്‍ക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം-695 002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍:0471-2344113/2344120/9447044132. ഇമെയില്‍: rctrivandrum@ignou.ac.in.

kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം:  മധ്യകേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

kerala

പികെ സുബൈറിന് വിട

Published

on

കൊടുവള്ളി: പരേതനായ അബ്ദുള്ളയുടെ മകന്‍ പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേര്‍ണ്‍ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന സുബൈര്‍ സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

ഭാര്യ ഉമ്മു ഹബീബ,മക്കള്‍ ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍

മയ്യിത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍).

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending