Connect with us

kerala

ഐ.ജി ലക്ഷ്മണയെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യംചെയ്യല്‍ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ.ജി ജി.ലക്ഷ്മണയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.

Published

on

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ.ജി ജി.ലക്ഷ്മണയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച ഐ.ജി ലക്ഷ്മണ്‍ സര്‍ക്കാരിനെതിര ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഹൈക്കോടതിയില്‍ ലക്ഷ്മണയുടെ വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനു അദൃശ്യ കരങ്ങളാണ് അസാധാരണ അധികാര കേന്ദ്രങ്ങള്‍ക്ക് പിന്നിലെന്നും ലക്ഷ്മ ണ ആരോപിച്ചിരുന്നു.

kerala

ഒമ്പതുവയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്

Published

on

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസുകാരി ദൃഷാന വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച്  62 വയസുകാരി മരിക്കുകയും ദൃഷാന എന്ന പെണ്‍കുട്ടി കോമയിലാവുകയുമായിരുന്നു. പുറമേരി സ്വദേശിയാണു ഷജീല്‍. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷജീല്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞായിരുന്നു ഇന്‍ഷുറന്‍സ് നേടിയത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചുഅപകടത്തില്‍ 62 വയസുകാരി മരിക്കുകയും

Continue Reading

kerala

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്തി, ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയില്‍, മോഡിഫൈ ചെയ്ത വാഹനം എം.വി.ഡി പിടിച്ചെടുത്തു

ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്.

Published

on

മോട്ടോര്‍ വാഹന നിയമംകാറ്റില്‍ പറത്തി, അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്‍ ഏറെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു അലങ്കാരം.

അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

Continue Reading

kerala

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം; രമേശ് ചെന്നിത്തല

ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന്  രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണ്.  ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നതു കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ സമാനതകളില്ലാത്ത സംഭവമാണ്. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Trending