Connect with us

india

യു.പിയില്‍ പള്ളിയില്‍വെച്ച് മൈക്കിലൂടെ ഇഫ്താര്‍ സമയം വിളിച്ചുപറഞ്ഞു; ഇമാമടക്കം 9 പേര്‍ക്കെതിരെ കേസ്‌

മാര്‍ച്ച് രണ്ടിന് ഞായറാഴ്ച തണ്ട പൊലീസ് സ്റ്റേഷനിലെ സയ്യിദ് ചൗക്കി പ്രദേശത്തിന് കീഴിലുള്ള  മനക്പൂര്‍ ബജാരിയ ഗ്രാമത്തിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശില്‍ രാംപൂര്‍ പട്ടണത്തില്‍ പള്ളിയില്‍ നിന്നും ഇഫ്താര്‍ സമയം മൈക്കിലൂടെ വിളിച്ചുപറഞ്ഞതിന് ഇമാം അടക്കം ഒമ്പത് മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്. രാംപൂര്‍ പട്ടണത്തിലെ ഒരു പ്രാദേശിക പള്ളിയിലെ ഇമാമിനെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടിന് ഞായറാഴ്ച തണ്ട പൊലീസ് സ്റ്റേഷനിലെ സയ്യിദ് ചൗക്കി പ്രദേശത്തിന് കീഴിലുള്ള  മനക്പൂര്‍ ബജാരിയ ഗ്രാമത്തിലാണ് സംഭവം.

പ്രദേശത്ത് പുതിയ ഇസ്‌ലമിക പാരമ്പര്യങ്ങള്‍ നടപ്പിലാക്കുന്നുവെന്നാരോപിച്ചാണ് സമയം വിളിച്ച് പറഞ്ഞതിനെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചത്. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഘടനകള്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ മുസ്‌ലിങ്ങള്‍ ഇഫ്താറിന് നിശ്ചിത സമയത്തെത്തണമെന്ന് ഇമാം മൈക്കിലൂടെ വിളിച്ച് പറഞ്ഞത് ഹിന്ദു സംഘടനകളെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് പ്രദേശം സംഘര്‍ഷഭരിതമാവുകയായിരുന്നു.

ഹിന്ദുത്വ നേതാക്കളുടെ ആവശ്യപ്രകാരം അധികാരികള്‍ പള്ളിയിലെ മൈക്ക് നീക്കം ചെയ്യുകയും ഒമ്പതോളം പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.

ഹിന്ദുത്വ സംഘടനകളുടെ പ്രസ്താവനയെ ന്യായീകരിച്ചാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നും ഇഫ്താര്‍ പ്രഖ്യാപനം പുതിയ പാരമ്പര്യമാണേയെന്ന് ഉദ്യേഗസ്ഥര്‍ ചോദിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ ഏകദേശം 20 കുടുംബങ്ങളാണ് ദൈനംദിന പ്രാര്‍ത്ഥനകള്‍ക്കെത്തുന്നത്. ഇഫ്താര്‍ വിളി ഒരു മതപരമായ അറിയിപ്പല്ലെന്നും, ഒരേസമയം നോമ്പ് തുറക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നും മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചു.

india

ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിരക്കില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു

Published

on

ഗോവയിലെ പ്രശസ്തമായ ശിര്‍ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്‍ വന്നവര്‍ അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ ചിലര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗോവയിലെ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. ഭക്തര്‍ തീക്കനലിലൂടെ നഗ്നപാദരായി നടക്കുന്നത് ഉള്‍പ്പെടെ നിരവധി സുപ്രധാന ചടങ്ങുകള്‍ ഇന്നലെ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനാണ് ആയിരക്കണക്കിന് പേര്‍ ക്ഷേത്രത്തിലെത്തിയത്.

Continue Reading

india

മാലേ​ഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറി​ന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published

on

മാലേ​ഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്ര​ഗ്യ സിങ് ഠാക്കൂറി​ന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവി​ന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്ര​ഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്ര​ഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്‍ അട്ടാരി-വാഗ അതിര്‍ത്തി വീണ്ടും തുറന്നു

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

Published

on

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അട്ടാരി-വാഗ അതിര്‍ത്തി വെള്ളിയാഴ്ച വീണ്ടും തുറക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാനിലെ ലാഹോറിനും പഞ്ചാബിലെ അമൃത്സറിനും സമീപം സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ച അടച്ചു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടുക’ നോട്ടീസ് നല്‍കി.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം, സാര്‍ക്ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം പോകേണ്ടതുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29-നും സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മറ്റ് വിസ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 27-നുമാണ് അവസാന തീയതി.

ഏപ്രില്‍ 30 ഓടെ, 911 പാകിസ്ഥാനികള്‍ അതിര്‍ത്തി വഴി ഇന്ത്യ വിട്ടു, ബുധനാഴ്ച മാത്രം 125 പേര്‍ പോയി.

വ്യാഴാഴ്ച അതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍ പൗരന്മാര്‍ക്കും കടക്കാന്‍ അനുവദിച്ചില്ല. വ്യാഴാഴ്ച 70 പാകിസ്ഥാന്‍ പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് (MoFA) കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അംഗീകരിച്ചു.

Continue Reading

Trending