Connect with us

Film

ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്സ് പാക്കേജ്

മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്, ഗ്രാന്‍ഡ് ടൂര്‍, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്‍, ഐആം സ്റ്റില്‍ ഹിയര്‍, അനോറ, എമിലിയ പെരെസ്, സസ്‌പെന്‍ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്‍ വിത്ത് ദി നീഡില്‍, ഷികുന്‍, വെര്‍മീഗ്ലിയോ, ദി സബ്സ്റ്റെന്‍സ് എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍

Published

on

ലോകചലച്ചിത്ര മേളകളില്‍ ജനപ്രീതി നേടിയ 13 ചിത്രങ്ങള്‍ ഡിസംബര്‍ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്, ഗ്രാന്‍ഡ് ടൂര്‍, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്‍, ഐആം സ്റ്റില്‍ ഹിയര്‍, അനോറ, എമിലിയ പെരെസ്, സസ്‌പെന്‍ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്‍ വിത്ത് ദി നീഡില്‍, ഷികുന്‍, വെര്‍മീഗ്ലിയോ, ദി സബ്സ്റ്റെന്‍സ് എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.

കംബോഡിയയില്‍ ജനിച്ച റിത്തി പാന്‍ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമര്‍ റൂഷ് ഭരണത്തിനു കീഴില്‍ നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്നതാണ് റിത്തി പാന്‍ ചിത്രങ്ങള്‍. ഭരണകൂട നേതാവായ പോള്‍ പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താന്‍ മൂന്നു ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്’ എന്ന ചിത്രം. പത്രപ്രവര്‍ത്തകയായ എലിസബത്ത് ബെക്കറുടെ ‘വെന്‍ ദി വാര്‍ വാസ് ഓവര്‍’ എന്ന പുസ്തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിര്‍മിച്ച ചിത്രം 2024 ലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പോര്‍ച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുല്‍ ഗോമസിന്റെ 2024-ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് ടൂറില്‍. ബര്‍മയിലേക്കെത്തുന്ന പ്രതിശ്രുതവധുവായ മോളിയെ കാണാതെ ലോകം ചുറ്റാന്‍ തീരുമാനിക്കുന്ന എഡ്വേര്‍ഡിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയിലേത് 1918 ലെ ചരിത്ര പശ്ചാത്തലമാണ്. ഈ ചിത്രം 2024 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 2004-ല്‍ പുറത്തിറങ്ങിയ ദ ഫേസ് യു ഡിസെര്‍വാണ് ഗോമസിന്റെ ആദ്യ ചിത്രം.

ജിയാ ശങ്കേ സംവിധാനം ചെയ്ത 2024-ല്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ‘കോട്ട് ബൈ ദി ടൈഡ്സ്’. കിയാവോ കിയാവോ എന്ന സ്ത്രീ, തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്രക്കിടയില്‍ ചൈനയില്‍ സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം. പ്രണയം, നഷ്ടം എന്നിവയെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. 2024 ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഗ്രീന്‍ സ്പൈക്ക് പുരസ്‌കാരം നേടിയ ഈ ചിത്രം മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.

സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോര്‍ ‘ ഒരു ഓട്ടോഫിക്ഷന്‍ നോവലിസ്റ്റായ ഇന്‍ഗ്രിഡിന്റെയും യുദ്ധ റിപ്പോര്‍ട്ടറായ മാര്‍ത്തയുടെയും കഥ സിനിമ പറയുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. സ്ത്രീ സൗഹൃദം, അസ്തിത്വം, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമ സൗഹൃദത്തിലെയും സ്നേഹത്തിലെയും അസ്വാരസ്യങ്ങള്‍ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു. സിഗ്രിഡ് ന്യൂനിയെസിന്റെ വാട്ട് ആര്‍ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 81-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു.

വാള്‍ട്ടര്‍ സാലസിന്റെ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആഗോള തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ ചിത്രം നേടുകയും ചെയ്തു. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാര്‍ഡും വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷക പുരസ്‌കാരവും നേടിയിട്ടുണ്ട്. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം ലഭിക്കുകയും, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. ബാഫ്റ്റ അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഷോണ്‍ ബേക്കറിന്റെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വര്‍ഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ എന്നീ വിഷയങ്ങള്‍ പ്രമേയമാക്കുന്നു. റഷ്യന്‍ കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. 77 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹമായ ഈ ചിത്രം അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയര്‍ഡിന്റെ 2024-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്‍ ത്രില്ലെര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തില്‍ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. നായകന്റെ തീരുമാനത്തില്‍ ജീവിതത്തിന്റെ സങ്കീര്‍ണതയില്‍ അകപ്പെടുന്ന റീതാ എന്ന അഭിഭാഷകയുടെയും എമിലിയുടെ ഭാര്യയായ ജെസ്സിയുടെയും കഥ കൂടിയാണ് എമിലിയ പെരെസ്. ട്രാന്‍സ് സമൂഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ്(ഓപ്പെറ) സംവിധായകന്‍ നല്‍കിയിരിക്കുന്നത്. 77-ാമത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് ലഭിച്ചിരുന്നു. 97-ാമത് അന്താരാഷ്ട്ര അക്കാദമി അവാര്‍ഡില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം .

ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡിനുള്ള നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഒലിവിയര്‍ അസ്സായസിന്റെ ‘സസ്‌പെന്‍ഡഡ് ടൈം’. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രണ്ടു ദമ്പതിമാര്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രം.പാരീസിലെ തന്റെ മാതാപിതാക്കളുടെ വീട്ടില്‍ ചെലവഴിച്ച സംവിധായകന്റെ ലോക്ക്ഡൗണ്‍ അനുഭവമാണ് കഥയുടെ ആധാരം. അസ്സായസിന്റെ ഇതുവരെയുള്ള ആത്മകഥാപരമായ കഥാപാത്രമാണ് ചിത്രത്തിലെ പോള്‍. ഫ്രഞ്ച് നടനും സംവിധായകനുമായ വിന്‍സെന്റ് മെക്കൈനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ദി വിറ്റ്നസ്, ഒരു കൊലപാതക ദൃക്‌സാക്ഷിയുടെ കഥ പറയുന്നു. കുറ്റാന്വേഷണത്തിന് പോലീസ് തയാറാകാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാര്‍ലാന്‍ എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 53ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കിയ ഇറാനിയന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേര്‍ സെയ്വറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറാനിലെ ഭരണകൂട അരാജകത്വത്തിന്റെയും സാമൂഹിക ദുരവസ്ഥയുടെയുടേയും പ്രതിഫലനമാണ് ചിത്രം. ചിത്രത്തിന്റെ സഹ എഴുത്തുകാരനും ചിത്രസംയോജകനും ആര്‍ട്ടിസ്റ്റിക് കണ്‍സള്‍ട്ടന്റുമാണ് വിഖ്യാത ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹി. ഇറാനിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2022-23 കാലയളവില്‍ അദ്ദേഹം തടവിലായിരുന്നു. ജയില്‍ മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ കോപ്പന്‍ഹേഗനില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്നസ് വോന്‍ ഹോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ ദി ഗേള്‍ വിത്ത് ദി നീഡില്‍ ‘. ഫാക്ടറി തൊഴിലാളിയായിരുന്ന കരോലിന്‍ എന്ന യുവതിയുടെ ജീവിതത്തിലെ സങ്കീര്‍ണത നിറഞ്ഞ സംഭവവികാസങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ഭയവും വൈകാരികതയും ധാര്‍മികതയും, അതിജീവനവും, സ്ത്രീകള്‍ക്ക് മേലുള്ള ചൂഷണങ്ങളും ചിത്രത്തിന്റെ പ്രമേയങ്ങളാകുന്നു. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ഈ ചലച്ചിത്രം 97-ാമത് അക്കാഡമി അവാര്‍ഡിന് ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക എന്‍ട്രിയായിണ്.

പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം ‘ഷികുന്‍’,സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയില്‍ എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. അവരുടെ മാനസികാവസ്ഥയെ കൃത്യമായി ചിത്രം ആവിഷ്‌കരിക്കുന്നു. യൂജിന്‍ യുനെസ്‌കോയുടെ റൈനോസെറസ് എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ഈ ചിത്രം. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

മൗറാ ഡെല്‍പെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയന്‍ സിനിമയാണ് ‘വെര്‍മീഗ്ലിയോ’. സ്വത്വാന്വേഷണം, വ്യക്തിത്വ വികസനം, തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയങ്ങള്‍. 1944 -ല്‍ വടക്കന്‍ ഇറ്റലിയിലെ ഒരു മലയോരഗ്രാമത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥപറയുകയാണ് ഈ ചിത്രം. യുദ്ധത്തില്‍ നിന്ന് ഒളിച്ചോടി ഗ്രാമത്തില്‍ എത്തുന്ന ഒരു പട്ടാളക്കാരന്‍ അവിടുത്തെ അധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. ഈ സിനിമ 81 -ാം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് ജൂറി പുരസ്‌കാരം നേടി. 97 -ാം അക്കാദമി അവാര്‍ഡ്‌സില്‍ ഇറ്റലിയുടെ ഔദ്യോഗിക എന്‍ട്രികൂടിയാണ്.

ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്‍ഗീറ്റ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി സബ്സ്റ്റന്‍സ്’. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യൂറോപ്യന്‍ ഫിലിം അവാര്‍ഡ്സില്‍ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചു .ബോഡി ഹോറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ സിനിമ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സ്ത്രീസൗന്ദര്യസങ്കല്‍പ്പങ്ങളെക്കുറിച്ചും അതിന്റെ ഭീകരതയെകുറിച്ചും പ്രേക്ഷകരോട് സംവദിക്കുന്നു.ശക്തമായ ദൃശ്യഭാഷയും ഡെമി മൂറിന്റെയു , മാര്‍ഗരറ്റ് ക്വാള്ളിയുടെയും മികച്ച പ്രകടനവും ചിത്രത്തിന്റെ സവിശേഷതകളാണ്.

ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഐ എഫ് എഫ് കെ ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കും.

 

kerala

കോഴിക്കോട്ട് ബൈക്കില്‍ യുവാക്കളുടെ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതിന് പിന്നാലെ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

Published

on

താമരശേരിയിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയായി. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

crime

പത്തനംതിട്ട പോക്സോ കേസ്; മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ

അറസ്റ്റിലായവരില്‍ ഇന്ന് വിവാഹനിശ്ചയം നടക്കാനിരുന്നയാളും

Published

on

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുബിന്‍ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിന്‍. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച 2 മാരുതി 800 കാറുകള്‍ പൊലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

Continue Reading

india

ഗൗരി ല​ങ്കേഷ് വധക്കേസി​ലെ അവസാന പ്രതിക്കും ജാമ്യം

നീണ്ടുനിൽക്കുന്ന മുൻകൂർ തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് ജഡ്ജി

Published

on

ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉള്‍പ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചു.

പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കര്‍ശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 4 മുതല്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കല്‍ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

ഹിന്ദുത്വ ആശങ്ങള്‍ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതില്‍ കലാസ്‌കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

ജാമ്യം അനുവദിക്കുമ്പോള്‍ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളില്‍ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാല്‍ തുല്യതക്ക് ഊന്നല്‍ നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികള്‍ നേരിടുന്ന ദീര്‍ഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നല്‍ നല്‍കി. നീണ്ടുനില്‍ക്കുന്ന മുന്‍കൂര്‍ തടങ്കല്‍ നീതിയെ ദുര്‍ബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു.

എന്നാല്‍, സാക്ഷികള്‍ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആശങ്കകള്‍ കോടതി തള്ളിക്കളഞ്ഞു. സാക്ഷികളുടെ ഐഡന്റിറ്റി മറച്ചുവെച്ചിട്ടുണ്ടെന്നും ഗണ്യമായ എണ്ണം സാക്ഷിമൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം. കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ കുറ്റസമ്മതമൊഴിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി കഴിഞ്ഞ വര്‍ഷം കോടതിയെ അറിയിച്ചിരുന്നു. ലങ്കേഷ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേകൂട്ടം ആളുകള്‍ തന്നെയാണ് യുക്തിവാദികളായ എം.എം. കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ദാബോല്‍ക്കറുടെയും വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് പുറത്തുവന്നിരുന്നു.

Continue Reading

Trending