അമിതഭാരം കുറക്കാന്‍ എന്നാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിന് വ്യായാമം മാത്രം പോരല്ലോ ഭക്ഷണവും കുറക്കണ്ടേ എന്ന സങ്കടം പേറുന്നവരാണ് കൂടുതല്‍ ആഹാരപ്രിയരും. എന്നാല്‍ ആഹാരപ്രിയരായ തടിയന്മാര്‍ക്ക് സന്തോഷകരമായ ഒരു പഠനം ഇതാ…
ഭക്ഷണം കഴിക്കാതെ അല്ല. ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.
അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്തര്‍ പറയുന്നത്. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്.
ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരമത് ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.
പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു.
കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പട്ടിണികിടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രതമാണെന്നും പഠനം പറയുന്നു. രാത്രി ഭക്ഷം പൂര്‍ണമായി ഒഴിവാക്കി 18 മണിക്കൂര്‍ ഫാസ്റ്റിങ് നടത്തിലായാല്‍ അത് അമിത ഭാരം കുറക്കാന്‍ ഫലപ്രതമായ രീതിയാണെന്നാണ് ചെക്ക് റിപ്ലബിക്കിലെ ലോമ ലിന്റാ യൂണിവേഴ്‌സിറ്റി പഠനം വ്യക്തമാക്കുന്നത്.
പ്രാതല്‍ രാജാവിനെ പോലെ, ഊണ്‍ രാജകുമാരനെ പോലെ, അത്തായം ദരിദ്രനെ പോലെയും കഴിക്കുക, എന്നാണ് ചൊല്ലെന്ന് പഠനം നടത്തിയ ലോമ ലിന്റാ യൂണിവേഴ്‌സിറ്റി ഗവേഷക ഹന കഹ്‌ല്യോവ പറയുന്നു.
പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.
അമിത പ്രാതല്‍ ഭാരം ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്തര്‍ പറയുന്നു.
ഭാരം കുറക്കാന്‍ പരീക്ഷിക്കാവുന്ന നാല് കാര്യങ്ങള്‍ കൂടി…
രാവിലെ എഴുന്നേറ്റ ഉടന്‍ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ഇളം ചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കുന്നതും നല്ലതാണ്.
കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് കലോറി കുറക്കാന്‍ സഹായിക്കുമെന്നതാണ് വെള്ളം കുടിക്കു പിന്നിലെ തത്വം. ദിവസും രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം. ഓരോ ദിവസവും തുടങ്ങുന്നത് വെള്ളക്കുപ്പികള്‍ നിറച്ചാവട്ടെ
- ഇടക്കിടക്ക് ഭക്ഷണം നല്ലതിന്
ശരീരം യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടക്ക് ഇന്ധനം ആവശ്യമായി വരും. അതിനാല്‍ പ്രാതലിനു ശേഷം പുറത്തു പോകുമ്പാള്‍ ലഘുഭക്ഷണം കൈയില്‍ കരുതുക. ഇടക്കിടെയുള്ള ഭക്ഷണം വലിയ വിശപ്പിനെ ഇല്ലാതാക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും വിലക്കും. എന്നാല്‍ ലഘുഭക്ഷണങ്ങള്‍ ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിലത് അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് തിരിച്ചു പോകാന്‍ സാധ്യതയുണ്ട്.
- വ്യായാമം
അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള നല്ല ഉപാധിയാണ്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയര്‍ക്കുേമ്പാള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. കൂടാതെ വ്യായാമം സുഖകരമായ ദീര്ഘനിദ്രക്കും കാരണമാവുന്നു. സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.