Connect with us

kerala

ഇരുചക്രവാഹനത്തില്‍ 3 പേര്‍ സഞ്ചരിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.

Published

on

ഇരുചക്രവാഹനത്തില്‍ മൂന്നു പേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി.

ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

എന്നാല്‍, ഇരുചക്രവാഹനത്തില്‍ 3 പേര്‍ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോള്‍ ഇതില്‍ക്കൂടുതല്‍പ്പേര്‍ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

 

kerala

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.

Published

on

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.

എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

കേസില്‍ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷണന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ എസ്എഫ്‌ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമായിരുന്നു എസ്എഫ്‌ഐഒ വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് സിഎംആര്‍എല്ലും ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

സിഎംആര്‍ഡിഎഫ് വെബ്സൈറ്റിലെ കണക്കും ആര്‍ടിഐ വിവരവും തമ്മില്‍ 108 കോടിയുടെ വ്യത്യാസം; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ അനുവദിച്ച തുകയിൽ വന്‍ പൊരുത്തക്കേട്

രണ്ട് കണക്കുകളും തമ്മിൽ 108 കോടി രൂപയുടെ വ്യത്യാസമുണ്ട്.

Published

on

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച തുകയിൽ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റിൽ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്പോള്‍, വിവരാവകാശ രേഖയിലെ മറുപടിയിൽ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കണക്കുകളും തമ്മിൽ 108 കോടി രൂപയുടെ വ്യത്യാസമുണ്ട്.

2018ലെയും 2019ലെയും പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക അനുവദിച്ചത് സംബന്ധിച്ച് വെബ്‌സൈറ്റിൽ കാണിച്ച തുകയും വിവരാവകാശ രേഖ പ്രകാരമുള്ള തുകയും തമ്മിലാണ് വലിയ വ്യത്യാസം കണിക്കുന്നത്. ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പോർട്ടലിൽ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പ്രളയത്തിന് അനുവദിച്ചത് 4738.77 കോടി രൂപയാണ്.

അതേസമയം, റവന്യൂ വകുപ്പ്(ഡിആർഎഫ്എ) കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സെപ്തംബർ 28ന് നൽകിയ മറുപടിയിൽ 4,630 കോടിയാണ് അനുവദിച്ചതെന്നും പറയുന്നുണ്ട്.

വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നതും വിവരാവകാശ രേഖയിൽ പറയുന്നതും തമ്മിൽ കോടികളുടെ വ്യത്യാസമുണ്ട്. ഇതിൽ യഥാർഥത്തിൽ ചെലവഴിച്ച തുക എത്രയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Continue Reading

kerala

കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയോ? വടക്കേ ഇന്ത്യൻ മോഡൽ ക്രിസ്മസ് വിലക്ക് കേരളത്തിലും

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്.

Published

on

വടക്കേ ഇന്ത്യയിൽ മാത്രം കേട്ടു ശീലിച്ച ക്രിസ്മസ് വിലക്ക് ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിലും. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞത് ക്രൈസ്തവ സമൂഹത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കയാണ്.

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്. അതേസമയം സംസ്ഥാന ബിജെപി നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഇതേ വരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവർത്തകർ തടയാൻ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വിഎച്ച്പി പ്രവ൪ത്തകരെ റിമാൻ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്.

എന്തായാലും ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലും ഇങ്ങനെ ഉണ്ടായതിനെ ഞെട്ടലോടെയാണ് ഏവരും നോക്കിക്കാണുന്നത്. ബിജെപി സംഘപരിവാർ സംഘടനകൾക്ക് ഇടം ഉണ്ടാക്കി കൊടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പും ഭരണപക്ഷവും മത്സരിക്കുകയാണോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Continue Reading

Trending