Connect with us

kerala

ഇടിമുറിയുണ്ടെങ്കില്‍ കാണട്ടേ, പൂക്കോട് സര്‍വകലാശാലയില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

ത്ത് ലീഗ്,എം.എസ്.എഫ്‌,  കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്  പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. 

Published

on

വയനാട് പൂക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സര്‍വകലാശാല പ്രവേശന കവാടത്തില്‍വച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു ബാരിക്കേഡിന് വെളിയില്‍നിന്നു പ്രതിഷേധിച്ചു.യൂത്ത് ലീഗ്,എം.എസ്.എഫ്‌,  കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്  പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.

ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍കൂടി ചാടി ക്യാംപസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ താഴെയിറക്കി. ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ടി സിദ്ദിഖ്, ഐ സി. ബാലകൃഷ്ണന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

എസ്എഫ്‌ഐയുടെ ഇടിമുറി ഉണ്ടെങ്കില്‍ അത് കാണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പസിള്ളിലേയ്ക്ക് കടന്നത്. ഹോസ്റ്റലിനുള്ളില്‍ കയറണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ പൂക്കോട് ഉപവാസ സമരം തുടങ്ങി.

കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച് കെട്ടിത്തൂക്കി കൊന്നെന്നാണ് മാതാപിതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു മറ്റൊരു വധശിക്ഷയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

മരിച്ചുപോയ സിദ്ധാര്‍ഥനെ ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആള്‍ തന്നെ ആ കമ്മിറ്റിയില്‍ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു

അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പാലക്കാട് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂര്‍ കുന്നംക്കാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുക്ഷാമം രൂക്ഷം

മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികള്‍ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്

Published

on

സംസ്ഥാനത്ത ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം. സര്‍ക്കാര്‍ ഫാര്‍മസികളില്‍ മണിക്കൂറുകളോളം വരി നിന്ന് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലും രോഗികള്‍ ഇപ്പോഴും മരുന്നിനായി നെട്ടോട്ടത്തിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന സാധാരണക്കാരായ എല്ലാ രോഗികളുടെയും കൂട്ടിരിപ്പുകാരും സ്വകാര്യ ഫാര്‍മസികളില്‍ പോയി ഉയര്‍ന്ന വിലക്ക് മരുന്നുവാങ്ങേണ്ട അവസ്ഥയിലാണ്. മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികള്‍ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്. ആശുപത്രികളില്‍ മരുന്നുക്ഷാമമില്ലെന്ന നിയമസഭയിലെ മന്ത്രിമാരുടെ പ്രഖ്യാപനത്തിന്റെ അര്‍ഥമെന്തെന്നറിയാതെ പകച്ചു നില്കുകയാണ് സാധാരണക്കാരായ രോഗികള്‍.

Continue Reading

kerala

ബാഗില്‍ മദ്യക്കുപ്പിയും പണവും; എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍

പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു

Published

on

പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. പരീക്ഷക്കെത്തിയ കുട്ടിയെ കണ്ട് അധ്യാപകന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പരീക്ഷയെഴുതിയില്ല. കോഴഞ്ചേരിയിലെ സ്‌കൂളിലാണ് സംഭവം.പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending