Connect with us

india

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ ഫണ്ടില്ലെന്ന്​ കേന്ദ്രം; പ്രതിഷേധവുമായി തമിഴ്​നാട്​

പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

Published

on

ദേശീയ വിദ്യാഭ്യാസ നയത്തെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് കനക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിൽ സഖ്യകക്ഷികള്‍ നാളെ ചെന്നൈയിൽ പ്രതിഷേധിക്കും. പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദം ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ശക്തമാകുകയാണ്. ഇതിന് ഹേതുവായത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻപ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന് കേന്ദ്ര വി​ദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രിയം കളിക്കുകയാണെന്നും വിമർശിച്ചു. ഈ വാക്കുകൾ ദ്രാവിഡ മണ്ണിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്.

കേന്ദ്രത്തിൻ്റെ ഭീഷണി തമിഴ്നാട്ടിൽ വില പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറുപടി നൽകി. മന്ത്രിയുടെ തറവാട്ടുസ്വത്തല്ല കേന്ദ്ര വിഹിതമെന്നും, അത് തമിഴ്നാടിൻ്റെ അവകാശമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. സംസ്ഥാനങ്ങളിൽ ഹിന്ദി കൂടിയടങ്ങുന്ന ത്രിഭാഷാനയം നിർബന്ധമായും നടപ്പാക്കണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് സ്റ്റാലിൻ ചോദിച്ചു. തമിഴ്‌നാടിനെ അപമാനിക്കുന്നത് തീകൊണ്ടു കളിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പിടിവാശി പുതിയ ഭാഷാസമരത്തിന് വഴിതെളിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി മുന്നറിയിപ്പ് നൽകി.

നിലവില്‍ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ പദ്ധതിയാണ് തമിഴ്‌നാട് പിന്തുടരുന്നത്. ഈ ഭാഷകൾക്കൊപ്പം ഹിന്ദി കൂടി ഉൾപ്പെടുത്തുന്ന ത്രിഭാഷാ പദ്ധതിയാണ് 2020 ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇത് നടപ്പാക്കില്ലെന്നും ദ്വിഭാഷാ പദ്ധതി തുടരുമെന്നുമാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്. ഡിഎംകെയുടെ ഈ നിലപാടിനെ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ അനുകൂലിക്കുന്നുണ്ട്. ത്രിഭാഷ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് എഐഡിഎംകെ പറഞ്ഞു.

ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ ജനാധിപത്യ വിരുദ്ധമെന്നാണ് നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിമർശിച്ചത്. എന്നാല്‍, 1960കളിലേത് പോലെയല്ല തമിഴ്നാട്, ജനം വിദ്യാഭ്യാസം നേടിയവരാണെന്നും കൂടുതൽ അവസരങ്ങൾ തേടുന്നവരാണെന്നും രണ്ട് ഭാഷ മാത്രം അവർ പഠിച്ചാൽ മതിയെന്ന ഡിഎംകെയുടെ വാശി അം​ഗീകരിക്കാനാകില്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. 2026-ൽ തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഷാ നയം പ്രധാന വിഷയമാക്കുമെന്ന് ബിജെപി നേതാവ് എച്ച്. രാജ പ്രതികരിച്ചു. അതേസമയം വിദ്യാഭ്യാസ നയത്തെ ചൊല്ലിയുള്ള കേന്ദ്ര- സംസ്ഥാന തർക്കം 1960കളിലെ പോലെ വലിയൊരു ഭാഷ പോരിനാണോ തുടക്കമിടുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണം; അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍

യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടു കണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് വര്‍മ്മയെ ഒഴിവാക്കരുതെന്നും എച്ച്സിബിഎ ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജസ്റ്റിസ് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്, ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.

മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

india

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്

Published

on

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending